നെടുമങ്ങാട് ജില്ലാശുപത്രിയിൽ ഡോക്ടർമാരെ ആക്രമിച്ച സംഭവം:കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കെ ജി എം ഒ എ

നെടുമങ്ങാട് ജില്ലാശുപത്രിയിൽ ഡോക്ടർമാരെ ആക്രമിച്ച സംഭവം:കുറ്റക്കാർക്കെതിരെ കർശനനടപടിയെടുക്കണമെന്ന് കെ ജി എം ഒ എ.നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരണപ്പെട്ട സംഭവം അതീവ ദുഃഖകരവും വേദനാജനകവുമാണന്നും, എന്നാൽ ഈ നിർഭാഗ്യകരമായ സംഭവത്തെ മറയാക്കി ആശുപത്രി സൂപ്രണ്ടിനെയും ജില്ലാ മെഡിക്കൽ ഓഫീസറെയും ലക്ഷ്യമിട്ട് നടന്ന അതിക്രമങ്ങളും ആൾക്കൂട്ട വിചാരണയും ജനാധിപത്യ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാകാത്ത അപകടകരമായ പ്രവണതകളാണ് എന്നും കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ.ഇതിനെതിരെ കെജിഎംഒഎ തിരുവനന്തപുരം ജില്ലാ ഘടകം ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും.

കടുത്ത മാനവവിഭവ ശേഷിക്കുറവും പരിമിതമായ അടിസ്ഥാന സൗകര്യങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലും പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകാൻ അഹോരാത്രം പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകരെ, ചികിത്സാ രംഗത്ത് സ്വാഭാവികമായി സംഭവിക്കാവുന്ന സങ്കീർണതകളുടെ പേരിൽ കുറ്റവാളികളായി ചിത്രീകരിച്ച് ആക്രമിക്കുകയും പൊതു സമൂഹത്തിനുമുന്നിൽ അപമാനിക്കുകയും ചെയ്യുന്നത് തീർത്തും അപലപനീയമാണ്.
ആശുപത്രിയിൽ അതിക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡോക്ടർമാരെ ആക്രമിക്കുകയും ചെയ്തവർക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കർശനമായ നിയമനടപടികൾ ഉടൻ സ്വീകരിക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു

വിഷയത്തിൽ ഒരു വിദഗ്ധസമിതി രൂപീകരിച്ച് അടിയന്തരമായി സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നു സംഘടന ആവശ്യപ്പെട്ടു. വിദഗ്ധസമിതിയുടെ അന്വേഷണ റിപ്പോർട്ട് ഇല്ലാതെ വെറും ആരോപണങ്ങളുടെ പേരിൽ ഡോക്ടർമാർക്കെതിരായ നടപടികൾ യാതൊരു സാഹചര്യത്തിലും ന്യായീകരിക്കാനാവില്ല. ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങി എടുത്തുചാടിയുള്ള നടപടികൾ സ്വീകരിക്കുകയാണെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാൻ സംഘടന നിർബന്ധിതമാകുമെന്നും കെജിഎംഒഎ തിരുവനന്തപുരം ജില്ലാ ഘടകം പ്രസ്താവനയിൽ അറിയിച്ചു.

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...