ബ്രാംപ്ടണിൽ ക്ഷേത്രത്തിലെത്തിയ ഭക്തരെ ഖാലിസ്ഥാൻ ഭീകരർ ആക്രമിച്ച സംഭവം; അത്യധികം ആശങ്കയുണ്ടാക്കുന്ന വിഷയമെന്ന് എസ് ജയശങ്കർ.

കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് നേരെയുണ്ടായ ആക്രമണം അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്ന വിഷയമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഓസ്‌ട്രേലിയയിലെ കാൻബെറയിൽ ഔദ്യോഗിക സന്ദർശനത്തിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.കാനഡയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയിൽ വലിയ ആശങ്ക ഉണ്ടെന്ന് വിദേശകാര്യ മന്ത്രാലയവും ഇന്നലെ പ്രസ്താവന ഇറക്കിയിരുന്നു.ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഖാലിസ്ഥാൻ പതാകയും വടിയുമായി അതിക്രമിച്ചെത്തിയ സംഘം ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.ഖാലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ശക്തമായി അപലപിച്ചിരുന്നു.

Leave a Reply

spot_img

Related articles

മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുന്നു; കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയക്കും

തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം പിന്നിട്ടിട്ടും മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുകയാണ്. തർക്കം പരിഹരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക്...

ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം

വീർപ്പിക്കുന്നതിനിടെ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം.ഉത്തരകന്നഡ ജില്ലയിലെ ജോഗനകൊപ്പ ഗ്രാമത്തിലെ നവീൻ നാരായണ(13) ആണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. ഞായറാഴ്ച...

ഫിൻജാൽ ചുഴലിക്കാറ്റ് ന്യൂനമർദമായി അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യത; കേരളത്തിൽ 5 ദിവസം മഴ

ഫിൻജാൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിനു മുകളിൽ ശക്തി കൂടിയ ന്യൂനമർദമായി സ്ഥിതിചെയ്യുന്നു. നാളെയോടെ (2024 ഡിസംബർ 03) വടക്കൻ കേരളത്തിനും കർണാടകക്കും മുകളിലൂടെ ന്യൂനമർദമായി...

ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു

ആദ്യ പോസ്റ്റിംഗിനായി പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു. മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ ആണ് മരിച്ചത്....