കോട്ടയം നഗരസഭയുടെ 20 വർഷത്തെ കണക്കുകളില്‍ പൊരുത്തക്കേട്

കോട്ടയം നഗരസഭയുടെ 20 വർഷത്തെ കണക്കുകളില്‍ പൊരുത്തക്കേട് എന്ന് കണ്ടെത്തൽ. മുനിസിപ്പല്‍ ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് നടത്തിയ പരിശോധനയിൽ ആണ് ഇത് കണ്ടെത്തിയത്.
പരിശോധനയില്‍ കണ്ടെത്തിയ 211 കോടി രൂപയുടെ ക്രമക്കേട് നടന്നതായി റിപ്പോർട്ട് ഉണ്ട്.തനത് ഫണ്ടില്‍ വിവിധ ബാങ്കുകളില്‍ നിക്ഷേപിക്കേണ്ട തുകയാണ് കാണാതായത്. നിലവില്‍ പുറത്ത് വന്ന പരിശോധന റിപ്പോർട്ടിൻ മേല്‍ തദ്ദേശ വകുപ്പിന്‍റെ അന്വേഷണം നടക്കുകയാണ്.

ചെക്ക് ആൻഡ് ഡ്രാഫ്റ്റ് രജിസ്റ്റർ സൂക്ഷിക്കുന്നില്ല.ബാങ്കുകളിലേ റീ കണ്‍സിലിയേഷൻ സമയബന്ധിതമായി പൂർത്തിയാക്കിയിട്ടില്ല.നഗരസഭയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നെഗറ്റീവ് ബാലൻസ് കണ്ടെത്തി. അക്കൗണ്ട് സംബന്ധമായ ദൈനംദിന പ്രവർത്തനങ്ങള്‍ നടത്തുന്നത് വേണ്ടത്ര പരിചയമോ പരിശീലനമോ ഇല്ലാത്ത ക്ലറിക്കല്‍ ജീവനക്കാരാണ്

നഗരസഭ അധികൃതർ പരിശോധനയോട് സഹകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകള്‍ കൈമാറിയില്ല.അക്കൗണ്ട്സ് കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരുടെ വിവരങ്ങളും കൈമാറിയില്ല. മുമ്പ് നഗരസഭയില്‍ പെൻഷൻ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ഇപ്പോഴും ഒളിവില്‍ കഴിയുകയാണ് .

Leave a Reply

spot_img

Related articles

വെഞ്ഞാറമൂടിന് ഇത് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നാളുകൾ

വെഞ്ഞാറമൂടിന് ഇത് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നാളുകളാണ്. നടപ്പിലാകുന്നത് നാടിന്റെ ചിരകാല സ്വപ്‌നം. വെഞ്ഞാറമൂട് ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരം വേണമെന്ന നാടിന്റെ ആവശ്യം മേല്‍പ്പാല...

പി.സി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും മാറ്റി

വിദ്വേഷ പ്രസംഗത്തില്‍ കേരള ജനപക്ഷം പാര്‍ട്ടി സ്ഥാപക നേതാവും, മുൻ എം.എൽ.എ യുമായ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി. കേസ് ഈ...

കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകള്‍ പെരുകുന്നു; കെ സി ബി സി മദ്യവിരുദ്ധ സമിതി

കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകള്‍ പെരുകുന്നു; സര്‍ക്കാര്‍ മദ്യപരുടെ ബലഹീനതയെ ചൂഷണം ചെയ്യുന്നു: കെ സി ബി സി മദ്യവിരുദ്ധ സമിതി.കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകളും നാട്ടില്‍...

കൗണ്‍സലര്‍ ഒഴിവ്

കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് ഐഡിയു സുരക്ഷാ പ്രൊജക്ടില്‍ കൗണ്‍സലര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈക്കോളജി,...