ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ല : പ്രിയയുടെ പിതാവ്

റിങ്കുവിന്റെ വിവാഹാലോചന വന്നു, നിശ്ചയം കഴിഞ്ഞിട്ടില്ല : പ്രിയയുടെ പിതാവ്ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ വിവാഹ നിശ്ചയം സംബന്ധിച്ച റിപ്പോര്‍ട്ടുകളിൽ പ്രതികരണവുമായി പ്രിയയുടെ പിതാവ്.

സമാജ്വാദി പാര്‍ട്ടി എം പി പ്രിയ സരോജുമായി റിങ്കു സിംഗിന്റെ വിവാഹനിശ്ചയം കഴിഞ്ഞു എന്ന തരത്തിലാണ് പ്രചരണം. എന്നാല്‍ ഇക്കാര്യം നിഷേധിച്ച്‌ പ്രിയയുടെ പിതാവ് തുഫാനി സരോജ് രംഗത്തെത്തിയിരുന്നു. റിങ്കുവിന്റെ കുടുംബത്തില്‍ നിന്ന് ആലോചന വന്നിട്ടുണ്ട് എന്ന് തുഫാനി സമ്മതിച്ചിട്ടുണ്ട്.

എന്നാല്‍ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന അഭ്യൂഹങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. ഔപചാരികമായ വിവാഹനിശ്ചയം നടന്നിട്ടില്ലെന്നും പ്രിയ ഇപ്പോള്‍ തിരുവനന്തപുരത്താണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പ്രായം എംപിമാരില്‍ ഒരാളാണ് പ്രിയ സരേജ്

Leave a Reply

spot_img

Related articles

അഫ്‌ഗാനിസ്ഥാനെതിരെ ടി20 പരമ്പര ഇന്ത്യയ്ക്ക്

സഞ്ജുവിന്റെ വെടിക്കെട്ട് ഫിഫ്‌റ്റിയോടെ രണ്ടാം ടി20യിലും വിജയം.ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.ഓപ്പണറായെത്തിയ സഞ്ജു 22 പന്തിൽ ഏഴ് ഫോറും നാല് സിക്‌സറും സഹിതം 57...

വനിതാ ഏഷ്യൻ കപ്പ്: ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

വനിതാ ഏഷ്യൻ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20...

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...