തദ്ദേശവാര്‍ഡ് പുനര്‍വിഭജനം : പഞ്ചായത്തുകളില്‍ 1375 വാര്‍ഡുകളുടെ വര്‍ദ്ധന

സംസ്ഥാനത്തെ തദ്ദേശ വാർഡ് പുനർവിഭജനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് വാർഡുകളുടെ എണ്ണം വർദ്ധിപ്പിച്ച്‌ സർക്കാർ വിജ്ഞാപനമായി.

941 പഞ്ചായത്തുകളിലായി 1,375 വാർഡുകളാണ് കൂട്ടിയത്. നിലവിലെ 15,962 വാർഡുകള്‍ 17,337 ആയി വർദ്ധിക്കും. ഏറ്റവും ചെറിയ പഞ്ചായത്തുകളില്‍ 14 വാർഡുണ്ടാവും. വലിയ പഞ്ചായത്തുകളില്‍ 24 വാർഡുകള്‍ വരെയുണ്ട്.

152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകള്‍ 2267 ആയി വർദ്ധിക്കും. 187 വാർഡുകളാണ് പുതുതായി വരുന്നത്.

14 ജില്ലാ പഞ്ചായത്തുകളിലായി 15 ഡിവിഷനുകള്‍ കൂടും. തിരുവനന്തപുരത്ത് രണ്ടും മറ്റു ജില്ലകളില്‍ ഓരോ ഡിവിഷനുമാണ് വർദ്ധിക്കുക.331 ഡിവിഷനുകളാണുണ്ടായിരുന്നത് 346 ആയി.

മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലേയും വാർഡ് നിർണയ വിജ്ഞാപനം ഇന്നും നാളെയുമായി ഇറങ്ങും.

ഗ്രാമപഞ്ചായത്തുകളില്‍ ഓരോ വാർഡ് വർദ്ധിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് പുനർനിർണയ കമ്മിഷനെ നിയോഗിച്ചത്. എന്നാല്‍ പുതിയ വാർഡുകള്‍ ക്രമീകരിച്ചപ്പോള്‍ മൂന്നു വരെയായി. മൊത്തം വാർഡുകളില്‍ 50 ശതമാനം വനിതാ സംവരണമാണ്. പട്ടിക ജാതി വർഗ സംവരണവുമുണ്ട്.

ഇനി അതിർത്തി നിർണയം,പേരിടല്‍

1.മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികകൂടി വന്നുകഴിഞ്ഞാല്‍ അതിർത്തി നിർണയ ചർച്ചകള്‍ ആരംഭിക്കും.വാർഡ് പുനർവിഭജന കമ്മിഷൻ ഇതിനുളള മാർഗനിർദ്ദേശം പുറപ്പെടുവിക്കും. കളക്ടർമാരുടെ നേതൃത്വത്തില്‍ ആക്ഷേപങ്ങളും പരാതികളും കേള്‍ക്കും.

2.തുടർന്ന് തദ്ദേശഭരണ സെക്രട്ടറിമാർ അതിർത്തി നിർണയിച്ച്‌ വാർഡുകള്‍ക്ക് പേര് നല്‍കും.നടപടികള്‍ പൂർത്തിയാക്കി അന്തിമ വിജ്ഞാപനം ഇറക്കും.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...