ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. തിലക് വര്‍മ നയിക്കുന്ന ടീമില്‍ റുതുരാജ് ഗെയ്ക്‌വാദാണ് വൈസ് ക്യാപ്റ്റൻ.വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെയാണ് ടീമിലെടുത്തിരിക്കുന്നത്. പഞ്ചാബ് കിംഗ്സ് താരം പ്രഭ്സിമ്രാന്‍ സിംഗാണ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍. 13, 16, 19 തീയതികളില്‍ രാജ്കോട്ടിലെ നിരഞ്ജന്‍ഷാ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.ഓസ്ട്രേലിയക്കെതിരായ ടി20 പരമ്ബരയില്‍ കളിക്കുന്ന തിലക് വര്‍മയ്ക്ക് പുറമെ അര്‍ഷ്ദീപ് സിംഗ്, അഭിഷേക് ശര്‍മ, ഹര്‍ഷിത് റാണ എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തി.ഇന്ത്യൻ എ ടീം: തിലക് വർമ്മ (ക്യാപ്റ്റൻ ), റുതുരാജ് ഗെയ്‌ക്‌വാദ് ( വൈസ് ക്യാപ്റ്റൻ ), അഭിഷേക് ശർമ്മ, റിയാൻ പരാഗ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ) , ആയുഷ് ബദോണി, നിഷാന്ത് സിന്ധു, വിപ്രജ് നിഗം, മാനവ് സുത്താർ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ഖലീല്‍ അഹമ്മദ്, പ്രഭ്സിമ്രാന്‍ സിംഗ്.

Leave a Reply

spot_img

Related articles

അർജന്റീന താരങ്ങൾക്കെതിരെ നടപടിയുമായി ഫിഫ

ഫുട്‌ബോൾ ലോകകപ്പ് ഫൈനലിനു ശേഷം സ്പെയിൻ താരങ്ങളെ ആക്രമിച്ചതിന് അർജന്റീന താരങ്ങൾക്കെതിരെയും, സഹപരിശീലകനെ തിരെയും അച്ചടക്ക നടപടി സ്വീകരിച്ച് രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫ....

അജിങ്ക്യ രഹാനെ വിരമിച്ചു

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്‌തനായ ബാറ്റർമാരിൽ ഒരാളും മുൻ ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു.സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വികാരഭരിതമായ വീഡിയോ...

വൈഭവിന് 19 പന്തില്‍ ഫിഫ്റ്റി, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; നായകനായി ശ്രേയസിന് ആദ്യ ജയം

തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസ ജയം. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.ഓപ്പണറായ കൗമാര താരം...

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...