ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് ജയം

ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് ജയം.കിവീസ് ഉയർത്തിയ 209 റണ്‍സ് കൂറ്റൻ വിജയം ലക്ഷ്യം 15.2 ഓവറില്‍ ഇന്ത്യ മറികടന്നു.ഇഷാൻ കിഷൻ (32 പന്തില്‍ 76), ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് (37 പന്തില്‍ 82) ശിവം ദുബെ (18 പന്തില്‍36) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. മലയാളി താരം സഞ്ജു സാംസണ് ( ആറ്) ഒരിക്കല് കൂടി നിരാശപ്പെടുത്തി. പിന്നാലെ അഭിഷേക് ശര്മ ഗോള്ഡന് ഡക്കാവുകയും ചെയ്തതോടെ ഇന്ത്യ തോല്‍വി മണത്തിരുന്നു.എന്നാല് അവിടുന്ന് ഇഷാന് കിഷന് ഇന്ത്യയുടെ രക്ഷയ്ക്കെത്തി. പവര് പ്ലേ പരമാവധി മുതലാക്കാന് കിഷന് സാധിച്ചു. സൂര്യക്കൊപ്പം 122 റണ്സ് കൂട്ടിചേര്ത്ത ശേഷം പത്താം ഓവറിലാണ് കിഷന് മടങ്ങുന്നത്. തുടർന്ന് ശിവം ദുബെ നിലയുറപ്പിച്ചതോടെ ഇന്ത്യ ലക്ഷ്യത്തിലെത്തി.

Leave a Reply

spot_img

Related articles

അഫ്‌ഗാനിസ്ഥാനെതിരെ ടി20 പരമ്പര ഇന്ത്യയ്ക്ക്

സഞ്ജുവിന്റെ വെടിക്കെട്ട് ഫിഫ്‌റ്റിയോടെ രണ്ടാം ടി20യിലും വിജയം.ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.ഓപ്പണറായെത്തിയ സഞ്ജു 22 പന്തിൽ ഏഴ് ഫോറും നാല് സിക്‌സറും സഹിതം 57...

വനിതാ ഏഷ്യൻ കപ്പ്: ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

വനിതാ ഏഷ്യൻ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20...

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...