കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും 127 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്‌ഥാനം 105 ആണ്.

കഴിഞ്ഞ വർഷം 125 രാജ്യങ്ങളിൽ 111-ാം സ്ഥാനമായിരുന്നു. അയൽ രാജ്യങ്ങളായ ബംഗ്ലദേശിനും നേപ്പാളിനും ശ്രീലങ്കയ്ക്കും പിന്നിൽ തന്നെ തുടരുകയാണ് ഇന്ത്യ. ശ്രീലങ്ക (56), നേപ്പാൾ (68), ബംഗ്ലദേശ് (84) എന്നിങ്ങനെയാണു പട്ടിക.

സൊമാലിയ, യെമൻ, ചാഡ്, മഡഗാസ്‌കർ, കോംഗോ എന്നിവയാണ് ഏറ്റവും പട്ടിണി ഭീഷണി നേരിടുന്ന രാജ്യങ്ങൾ.

പട്ടിണി കുറഞ്ഞ 22 രാജ്യങ്ങളുടെ പട്ടികയിൽ ബെലാറൂസ്, ബോസ്നിയ, ചിലെ, ചൈന, കോസ്‌റ്ററിക്ക എന്നീ രാജ്യങ്ങളാണ് ആദ്യം.

വിശപ്പിന്റെ തീവ്രത സൂചിപ്പിക്കുന്ന 100 പോയിന്റ് സ്കെയിൽ വിശപ്പില്ലാത്തത് പൂജ്യം, ഏറ്റവും തീവ്രം 100 എന്ന മാനദണ്ഡത്തിലാണ് സ്കോർ തയാറാക്കിയത്. ഇന്ത്യയുടെ പോയിന്റ് 27.3 ആണ്.

ഇന്ത്യയിൽ 13.7% ആളുകൾക്ക് പോഷകാഹാരം ലഭിക്കുന്നില്ല. 2.9% കുട്ടികൾ 5 വയസ്സ് ആകുന്നതിനു മുൻപ് മരിക്കുന്നു. ലോകമെമ്പാടുമായി 280 കോടി ആളുകൾക്കു നല്ല ഭക്ഷണം ലഭിക്കുന്നില്ലെന്നും 737 ദശലക്ഷം പേർ ദിവസവും പട്ടിണി അനുഭവിക്കുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Leave a Reply

spot_img

Related articles

കൈലാസയാത്ര ഉടൻ പുനരാരംഭിക്കും

കൈലാസ മാനസ സരോവർ യാത്ര പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ഇതിനുള്ള അറിയിപ്പ് ഉടൻ പ്രസിദ്ധീകരിക്കു മെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.2020നു ശേഷം കൈലാസ മാനസസരോവർ...

2000 രൂപയ്ക്ക് മുകളിൽ യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടി; വാർത്ത അടിസ്ഥാന രഹിതം

2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും നിലവിൽ അത്തരമൊരു...

യുഎസ് വൈസ് പ്രസിഡന്‍റും ഭാര്യയും അടുത്തയാഴ്ച ഇന്ത്യയിലെത്തും

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്‌ട്രനേതാക്കളുമായി...

വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്

വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.വഖഫ് സ്വത്തുക്കളില്‍ മാറ്റം വരുത്തുന്നതും സുപ്രീം കോടതി തടഞ്ഞു.സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്നാണ് സുപ്രീം കോടതി...