നിർണായക ക്യാച്ചുകള്‍ കൈവിട്ട് ഇന്ത്യ, കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറി ബംഗ്ലാദേശ്; 229 റൺസ് വിജയലക്ഷ്യം

ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 229 റൺസ് വിജയലക്ഷ്യം. ബംഗ്ലാദേശിനെതിരെ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം മുഹമ്മദ് ഷമി. ഹർഷിത് റാണ മൂന്നും, അക്സർ പട്ടേൽ രണ്ടും വിക്കറ്റ് വീഴ്ത്തി. സെഞ്ചുറി നേടിയ തൗഹിദ് ഹ്രിദോയ് യാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ.ജേക്കര്‍ അലിയുടെയും തൗഹിദ് ഹൃദോയിയുടെയും ചെറുത്തുനിൽപ്പാണ് ബംഗ്ലാദേശിനെ 200 കടത്തിയത്. ജേക്കര്‍ അലിയുടെ ക്യാച്ച് രോഹിത് ശർമ നഷ്ടപ്പെടുത്തിയതിന് വലിയ വില നൽകേണ്ടിവന്നു. 100നുള്ളിൽ തീർക്കാവുന്ന മത്സരമാണ് ജേക്കര്‍ അലി-തൗഹിദ് ഹൃദോയ് ചെറുത്തുനിൽപ്പിലൂടെ ബംഗ്ളാദേശിനെ 200 കടത്തിയത്. ജേക്കർ അലി 68. തൗഹിദ് ഹൃദോയ് 100 റൺസുകൾ നേടി.ആദ്യ ഓവറിലെ അവസാന പന്തില്‍ സൗമ്യ സര്‍ക്കാരിനെ(0) കുടുക്കിയാണ് ഷമി വിക്കറ്റ് വേട്ട തുടങ്ങിയത്. മെഹ്ദി ഹസന്‍ മിറാസിനെ(5), ജേക്കര്‍ അലിയെയും(68), തന്‍സിബ് ഹസന്‍ ഷാക്കിബിനെയും(0) പുറത്താക്കിയ ഷമി ടസ്കിന്‍ അഹമ്മദിനെ കൂടി വീഴ്ത്തി അഞ്ച് വിക്കറ്റ് നേട്ടം തികച്ചു.10 ഓവറില്‍ 53 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് ഷമി ഏകദിന ക്രിക്കറ്റില്‍ 200 വിക്കറ്റ് നേട്ടം തികച്ചു. ഏറ്റവും കുറഞ്ഞ പന്തുകളില്‍ ഏകദിനത്തില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറും ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ 200 വിക്കറ്റ് നേടുന്ന രണ്ടാമത്തെ പേസ് ബൗളറുമെന്ന റെക്കോര്‍ഡും ഷമി സ്വന്തമാക്കി.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...