പാകിസ്‌താൻ ഷെല്ലാക്രമണത്തിൽ തകർന്ന പള്ളികൾ നന്നാക്കാൻ ഇന്ത്യൻ സൈന്യത്തിൻ്റെ സഹായം

പാകിസ്‌താൻ ഷെല്ലാക്രമണത്തിൽ തകർന്ന പള്ളികൾ നന്നാക്കാൻ ഇന്ത്യൻ സൈന്യത്തിൻ്റെ സഹായം.ജമ്മു കശ്മ‌ീരിലെ ഇബ്കോട്ട് ഗ്രാമത്തിലെ ഛോട്ട്ഗാവ് പ്രദേശത്തെ പള്ളിയാണ് പാക് ഷെല്ലാക്രമണത്തിൽ തകർന്നത്. ഷെല്ലാക്രമണത്തിൽ പള്ളിയുടെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചു.അവിടെ പുതിയ മേൽക്കൂര നന്നാക്കി, സോളാർ പാനലുകൾ സ്ഥാപിക്കുകയും ചെയ്തു.

ആക്രമണത്തിർ സോളാർ പാനൽ സംവിധാനങ്ങളും നശിപ്പിക്കപ്പെടുകയും,പ്രാർത്ഥനാ സ്ഥലത്തെ നിസ്ക്കാര പായകൾ അടക്കം കത്തി നശിക്കുകയും ചെയ്തിരുന്നു. പ്രാർത്ഥനകൾ നടത്തുന്നതിലും മതപരമായ ഒത്തുചേരലുകളിൽ പങ്കെടുക്കുന്നതിലും അവർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. ഇത് കണ്ടതോടെയാണ് ഇന്ത്യൻ സൈന്യം സഹായത്തിനായി മുന്നോട്ടുവന്നത്.സൈന്യം മേൽക്കൂര നന്നാക്കി, സോളാർ പാനലുകൾ വീണ്ടും സ്ഥാപിച്ചു. ആക്രമണത്തിൽ നശിച്ച നിസ്‌കാര പായകൾ മാറ്റി പുതിയവ സ്ഥാപിച്ചു. അതിർത്തി പ്രദേശങ്ങളിൽ സമാധാനം നിലനിർത്തുന്നതിനും മാനുഷിക സഹായം നൽകുന്നതിനുമുള്ള ഇന്ത്യൻ സൈന്യത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം

Leave a Reply

spot_img

Related articles

പാർലമെൻ്റിൻ്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെൻ്റിൻ്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം.ലോക്‌സഭ സ്പീക്കർ ഓം ബിർലയെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ലോക്‌സഭ ആദ്യ ദിവസം തന്നെ ചർച്ചക്കെടുക്കും....

ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ രാഷ്ട്രപതി യും, പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും

ലോകകപ്പിലെ ചരിത്രവിജയത്തിലൂടെ കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. ഇന്ത്യൻ ടീമിന്റെ...

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...