കോട്ടയം നഗര മധ്യത്തിലെ ഇന്ത്യൻ കോഫി ഹൗസിന് 50 വയസ്

കോട്ടയം കെഎസ്ആർറ്റിസിക്ക് സമീപത്തുള്ള ഇന്ത്യൻ കോഫി ഹൗസിന് ഇന്ന് അൻപതാം പിറന്നാൾ. ഇന്നു രാവിലെ 11നു ഇവിടെ പഴയകാല സൗഹൃദ കൂട്ടായ്മ‌ ഒരുക്കിയാണ് 50-ാം പിറന്നാൾ ആഘോഷിക്കുന്നത്.50 വർഷം മുമ്പ് കോഫി ഹൗസിന്റെ എറണാകുളത്തെ ഒരു ശാഖ നിർത്തിയപ്പോൾ അവിടുത്തെ ഫർണിച്ചറും ജീവനക്കാരെയും ചേർത്ത് കോട്ടത്ത് ടി ബി റോഡിലെ ഒരു വീട്ടിൽ ഈ കോഫീ ഹൗസ് പിറവി കൊള്ളുകയായിരുന്നു.എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ആന്റോ ആന്റണി എം പി, കെ.സുരേഷ് കുറുപ്പ്, ജോസഫ് വാഴയ്ക്കൻ എന്നിങ്ങനെ നഗരം സമ്മാനിച്ച നിരവധി നേതാക്കളുടെ കോളേജ് ജീവിത കാലത്തെ ഇടവേളകൾ ചിലവഴിച്ചിരുന്ന ഇടമായിരുന്നു ഈ കാപ്പിക്കട. അവർക്കെല്ലാം ഈ കോഫീ ഹൗസ് സമ്മാനിക്കുന്നത് മധുരസ്മരണകൾ മാത്രം.

ലോകവും, കാലവും മാറിയെങ്കിലും കോഫീ ഹൗസിലെ കാപ്പിയുടെയും, മസാല ദോശയുടെയും രുചിയും ഗുണവും അതേപടി നിലനിൽക്കുന്നു എന്നതാണ് ഇവിടേക്ക് ഇന്നും ആളുകൾ ഇരച്ചുകയറുന്നതിൻ്റെ മന്ത്രമെന്ന് ഇവരെല്ലാം സാക്ഷ്യപ്പെടുത്തുന്നു.
കോട്ടയം നഗരം ഒരുപാട് മാറി എങ്കിലും പഴമ നഷ്‌ടപ്പെടുത്താതെ കെട്ടിടം അതേനിലയിൽ നിലനിർത്തണമെന്ന കോഫി ഹൗസിൻ്റെ അഭ്യർഥനയെ തുടർന്ന് കെട്ടിടം ഉടമകൾ തറയിൽ ടൈൽസ് പാകിയും മേൽക്കൂരയുടെ ഓട് മാറ്റിയിട്ടും കെട്ടിടം ബലവത്താക്കുകയല്ലാതെ രൂപമാറ്റം വരുത്തിയില്ല. നിലവിൽ 26 ജീവനക്കാരാണ് ഇവിടെയുള്ളത്.

Leave a Reply

spot_img

Related articles

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...

ശബരിമല സ്വർണക്കൊള്ള കേസ്: പി എസ് പ്രശാന്ത് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം.കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു.കൊല്ലം...

മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശം: വിദ്യാഭ്യാസ വായ്പ നൽകേണ്ടെന്ന ബാങ്കുകളുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു

മാതാപിതാക്കളുടെ സിബിൽ (CIBIL) സ്‌കോർ കുറവാണെന്ന കാരണത്താൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. ബാങ്കുകൾ എടുത്ത തീരുമാനം പൂർണമായും...

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...