ഇന്ത്യൻ കോഫി ബോർഡ് തൊഴിലാളി സഹകരണ സംഘത്തിലെ 6 തൊഴിലാളികളെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ കോഫി ഹൗസ് എംപ്ലോയീസ് യൂണിയൻ (CITU) നടത്തിയ അനിശ്ചിതകാല സമരം പി൯വലിച്ചു.
തൊഴിൽ വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അഡീഷണൽ ലേബർ കമ്മീഷണർ കെ.ശ്രീലാലിന്റെ അധ്യക്ഷതയിൽ എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ നടന്ന തൊഴിലുടമ-ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗത്തിൽ സസ്പെൻഡ് ചെയ്ത 6 തൊഴിലാളികളെയും തിരികെ ജോലിയിൽ പ്രവേശിപ്പിക്കുന്നതിന് തൊഴിലുടമ സമ്മതം അറിയിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.
യോഗത്തിൽ റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണറുടെ ചുമതല വഹിക്കുന്ന പി. എം. ഫിറോസ്, ജില്ല ലേബർ ഓഫീസർ എം.എം.ജോവിൻ, ട്രേഡ് യൂണിയനെ പ്രതിനിധീകരിച്ച് സി.കെ.രാജേഷ്(CITU), സി.പി.അജിത് കുമാർ(CITU), മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് ജി. ഷിബു, എസ്.എസ്. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.