റിങ്കുവിന്റെ വിവാഹാലോചന വന്നു, നിശ്ചയം കഴിഞ്ഞിട്ടില്ല : പ്രിയയുടെ പിതാവ്ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ വിവാഹ നിശ്ചയം സംബന്ധിച്ച റിപ്പോര്‍ട്ടുകളിൽ പ്രതികരണവുമായി പ്രിയയുടെ പിതാവ്.
സമാജ്വാദി പാര്‍ട്ടി എം പി പ്രിയ സരോജുമായി റിങ്കു സിംഗിന്റെ വിവാഹനിശ്ചയം കഴിഞ്ഞു എന്ന തരത്തിലാണ് പ്രചരണം. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് പ്രിയയുടെ പിതാവ് തുഫാനി സരോജ് രംഗത്തെത്തിയിരുന്നു. റിങ്കുവിന്റെ കുടുംബത്തില്‍ നിന്ന് ആലോചന വന്നിട്ടുണ്ട് എന്ന് തുഫാനി സമ്മതിച്ചിട്ടുണ്ട്.
എന്നാല്‍ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന അഭ്യൂഹങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. ഔപചാരികമായ വിവാഹനിശ്ചയം നടന്നിട്ടില്ലെന്നും പ്രിയ ഇപ്പോള്‍ തിരുവനന്തപുരത്താണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പ്രായം എംപിമാരില്‍ ഒരാളാണ് പ്രിയ സരേജ്