അമേരിക്കയിൽ 12.5 കോടിയുടെ സ്വർണ്ണക്കട്ടികൾ തട്ടിയെടുത്ത ഇന്ത്യൻ സ്വദേശിനി പിടിയിൽ

അഹമ്മദാബാദ്: ഫെഡറൽ ഏജൻ്റെന്ന വ്യാജേന 12.5 കോടിയുടെ സ്വർണക്കട്ടികൾ തട്ടിയെടുത്ത ഗുജറാത്തി യുവതി പിടിയിലായി.

അന്വേഷണ ഉദ്യോഗസ്ഥ ചമഞ്ഞ് ഇരകളിൽ നിന്നും സൂക്ഷിക്കാനായി സ്വർണ്ണക്കട്ടികൾ വാങ്ങിയായിരുന്നു തട്ടിപ്പ്.

ജോർജിയയിൽ താമസിക്കുന്ന ഗുജറാത്ത് സ്വദേശിനിയായ ശ്വേത പട്ടേലാണ് (42) പിടിയിലായത്.

ഫ്‌ളോറിഡയിൽ നിന്നുള്ള ഒരു വ്യക്തിയെ 1.5 മില്യൺ ഡോളറിൻ്റെ തട്ടിപ്പിനിരയാക്കിയതിനാണ് മെയ് 9 നു ശ്വേതയെ അറസ്റ്റ് ചെയ്തത്.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാജ അറസ്റ്റ് വാറണ്ട് നിർമ്മിച്ചാണ് ഇരയെ ഇവർ പറ്റിച്ചത്.

ഒത്തുതീർപ്പിനെന്ന പേരിൽ നിരന്തരം ഇരയെ വിളിച്ച് ബന്ധം സ്ഥാപിച്ച ശേഷം സ്വർണ്ണക്കട്ടികൾ കൈക്കലാക്കി മുങ്ങുകയായിരുന്നു.

ചോദ്യം ചെയ്യലിൽ താൻ മറ്റൊരാൾക്ക് കീഴിലാണ് പ്രവർത്തിക്കുന്നതെന്ന് ശ്വേത പറഞ്ഞു.

സമാനമായ രീതിയിൽ ഒരു സ്ത്രീയിൽ നിന്നും 25,000 ഡോളർ തട്ടിയെടുക്കാനും ശ്വേത ശ്രമിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ.ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു....

ഒമാനില്‍ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ഒമാനിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി...

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു .നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയത്ത്...

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി.കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ...