ആലപ്പുഴ മട്ടാഞ്ചേരിയിൽ മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ആറാട്ടുവഴി സിയാദ് മനസിലിൽ ഉനൈസ്(30) ആണ് മരിച്ചത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ മരം വീണ് ഉനൈസിനും ഭാര്യ അനീഷയ്ക്കും പരിക്കേറ്റിരുന്നു.