ഹോര്‍മുസ് കടലിടുക്ക് അടയ്ക്കും; തീരുമാനത്തിന് ഇറാന്‍ പാര്‍ലമെന്റിന്റെ അംഗീകാരം

ഇറാന്‍ ആണവകേന്ദ്രങ്ങളിലേക്കുള്ള അമേരിക്കന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തന്ത്രപ്രധാന കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്റെ സുപ്രധാന തീരുമാനം. കടലിടുക്ക് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയത്തിന് ഇറാനിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. മുന്‍പ് പലതവണ കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ പിന്തുണയോടെ അടിയന്തര അടച്ചിടലിനായി ഇറാന്‍ തയ്യാറെടുക്കുന്നത്. ഇറാന്റെ തീരുമാനം ഇന്ത്യയുടെ ഉള്‍പ്പെടെ എണ്ണ നീക്കത്തിന് പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.എണ്ണനീക്കത്തില്‍ ഏറെ തന്ത്രപ്രധാനമായ കപ്പല്‍പാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഇറാനും ഒമാനും ഇടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ സമുദ്രമാര്‍ഗ്ഗമുള്ള എണ്ണ വ്യാപാരത്തിന്റെ നാലിലൊന്നും മൊത്തം എണ്ണ നീക്കങ്ങളുടെ അഞ്ചിലൊന്നും നടക്കുന്നത് ഈ കടലിടുക്കിലൂടെയാണ്. ഇറാന്റെ തീരുമാനം എണ്ണ ഉത്പാദനമുള്ള രാജ്യങ്ങളേയും എണ്ണയുടെ ഉപഭോക്താക്കളായ രാജ്യങ്ങളേയും ഒരുപോലെ ആശങ്കപ്പെടുത്തുന്നതാണ്. കടലിടുക്ക് അടയ്ക്കുകയാണെങ്കില്‍ ഇന്ത്യയിലുള്‍പ്പെടെ എണ്ണ വില കുതിച്ചുയരാനാണ് സാധ്യത.വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 77 ഡോളറായിരുന്നു. ഏകദേശം അഞ്ച് മാസത്തിനിടയിലെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ തിങ്കളാഴ്ച വിപണി തുറന്നാല്‍ എണ്ണ വിലയും ഗ്യാസ് വിലയും വീണ്ടും കുതിച്ചുയരാനാണ് സാധ്യത. മെയ് മാസത്തിന്റെ അവസാനം ബ്രെന്റ് ബാരലിന് 63 ഡോളറില്‍ താഴെയായിരുന്നു ക്രൂഡ് ഓയില്‍ വില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് എണ്ണ വില കുതിച്ചുയരുന്നത്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...