യുഎസ് വ്യോമാക്രമണങ്ങളെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ച് ഇറാന്‍റെ പ്രതിരോധം

യുഎസ് വ്യോമാക്രമണങ്ങളെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ച് ഇറാന്‍റെ പ്രതിരോധം.യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളെ കാറ്റില്‍പ്പറത്തിയാണ് വീണ്ടും ആക്രമണ–പ്രത്യാക്രമണങ്ങള്‍ നിറയുന്നത്.ഇന്നലെ ഇറാനെ ആക്രമിക്കുമെന്ന ട്രംപിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് യുഎസ് വ്യോമാക്രമണം കടുപ്പിച്ചത്. ഹോര്‍മുസിന് സമീപത്താണ് യുഎസ് സ്ഫോടനങ്ങള്‍ നടത്തിയത്.

അതേസമയം, ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കാന്‍ ഐആര്‍ജിസി നിര്‍ദേശം നല്‍കി. ഹോര്‍മുസിലൂടെ കടക്കാന്‍ ശ്രമിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഒരു തരത്തിലുള്ള കപ്പലുകളെയും കടത്തിവിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഖതം അല്‍ അന്‍ബിയ കമാന്‍ഡ് വ്യക്തമാക്കി. മുന്നറിയിപ്പ് ലംഘിച്ച് ഹോര്‍മുസിലൂടെ കടക്കാന്‍ ശ്രമിച്ച രണ്ട് കപ്പലുകളെ ഇറാന്‍ സൈന്യം ആക്രമിച്ചതായി മെഹ്​ര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

വെടിനിര്‍ത്തല്‍ അമേരിക്കന്‍ സൈന്യം തുടര്‍ച്ചയായി ലംഘിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഹോര്‍മുസ് അടഞ്ഞ് തന്നെ കിടക്കും. ഒമാന്‍ കടലിലും പേര്‍ഷ്യന്‍ കടലിടുക്കിലും നിലവില്‍ നങ്കൂരമിട്ടിരിക്കുന്ന ഒരു കപ്പലും അവിടം വിടാന്‍ പാടില്ല. ഹോര്‍മുസിനടുത്തേക്ക് എത്താനുള്ള കപ്പലുകളുടെ ശ്രമങ്ങളെ ശത്രുവിനുള്ള സഹായമായി കണക്കാക്കും’  എന്നാണ് ഐആര്‍ജിസി പറയുന്നത്. യുഎസ് നാവിക സംഘത്തിന് നേരെ ഇറാന്‍റെ നാവികസേന വെടിയുതിര്‍ത്തതായും യുഎസ് യുദ്ധവിമാനത്തെ ഇറാന്‍ തുരത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

spot_img

Related articles

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ.ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു....

ഒമാനില്‍ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ഒമാനിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി...

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു .നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയത്ത്...

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി.കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ...