കെപിബി ചെയർമാൻ ടി ഒ ഫിലിപ്പ് അന്തരിച്ചു

കേരളത്തിലെ ആദ്യ ഐഎൻഎസ് അക്രഡിറ്റഡ് അഡ്വർടൈസിങ് ഏജൻസിയായ കേരള പബ്ലിസിറ്റി ബ്യൂറോയുടെ (കെപിബി) ചെയർമാനും എംഡിയുമായ കോട്ടയം എസ്എച്ച് മൗണ്ട് തട്ടാനിയത്ത് ടി.ഒ.ഫിലിപ് (86) അന്തരിച്ചു.മൃതദേഹം ഇന്നു വൈകിട്ട് 5ന് വീട്ടിൽ കൊണ്ടുവരും. സംസ്കാരം നാളെ രാവിലെ 11നു ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം കോട്ടയം താഴത്തങ്ങാടി സെന്റ് മേരീസ് ക്ന‌ാനായ വലിയപള്ളിയിൽ.ഭാര്യ: കുമരകം എഴുപതിൽ കുടുംബാംഗം രാജമ്മ ഫിലിപ്.മക്കൾ: ജയ്സൺ ഫിലിപ്, ജബിസൺ ഫിലിപ്, അഡ്വ. ജൂബി ഫിലിപ്. മരുമക്കൾ: സീബ ജയ്സൺ അറയ്ക്കൽ (കുറിച്ചി), നീതു ജബിസൺ വഞ്ചിപ്പറമ്പിൽ(ആലപ്പുഴ), അഡ്വ. ഫെനു സ്കറിയ ഇടവഴിക്കൽ (കോട്ടയം).

1964ൽ ആണു ഫിലിപ്പും സഹോദരനും ചേർന്നു കെപിബി എന്ന പരസ്യസ്ഥാപനം ആരംഭിച്ചത്.ഭീമ ജ്വല്ലേഴ്സ‌ിന്റെ ലോഗോയായ ബാല നും സെന്റ്റ് ജോർജ് കുടയുടെ ‘മഴ മഴ, കുട കുട’ എന്നു പേരെടുത്ത പരസ്യവുമെല്ലാം കേരളം കണ്ടതും കേട്ടതും കെപിബിയിലൂടെയാണ്. കേരള അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ കോട്ടയം യൂണിറ്റ് സ്ഥാപക പ്രസിഡന്റാണ്.ക്നാനായ യുവജനസമാജം, ക്നാനായ സോഷ്യൽ ഫോറം എന്നിവയുടെ ജനറൽ സെക്രട്ടറി, ക്നാനായ അസോസിയേഷൻ അംഗം, കോട്ടയം വലിയപള്ളി ട്രസ്‌റ്റി, കോട്ടയം വൈസ്മെൻസ് ക്ലബ് പ്രസിഡൻ്റ്, കോട്ടയം നോർത്ത് റോട്ടറി ക്ലബ് പ്രസിഡൻ്റ്, രാമമംഗലം വൈഎംസിഎ പ്രസിഡന്റ്, ടിവി – റേഡിയോ അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ ഓഫ് കേരള പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...