കോഴിക്കോട്ടെ നിപയുടെ ഉറവിടം ഗോഡൗണെന്ന് സംശയം

കോഴിക്കോട്ടെ നിപയുടെ ഉറവിടം ഗോഡൗണെന്ന് സംശയം.നിലവില്‍ നിപ ബാധിതനായ 43കാരന്‍ കഴിഞ്ഞ ദിവസം ഗോഡൗണ്‍ ശുചീകരിച്ചിരുന്നു.ഇതിന് പിന്നാലെ പനി തുടങ്ങി. ഈ ഗോഡൗണില്‍ നടത്തിയ തിരച്ചിലില്‍ വവ്വാലുകളെ കണ്ടെത്തി.ഇവിടെ വവ്വാലുകളുടെ വിസര്‍ജ്യവും നിറഞ്ഞിരുന്നു. വൈറസ് വായുവിലൂടെ പകര്‍ന്നിരിക്കാമെന്നാണ് സംശയം. നേരത്തേയുള്ള നിപ ബാധകളില്‍ ഉറവിടം നിര്‍വചിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം, നിപ സ്ഥിരീകരിച്ച യുവാവിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പനി കലശലായതോടെ യുവാവ് ഫറോക്കിലെയും മാങ്കാവിലെയും സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയിരുന്നു. ഈ ദിവസങ്ങളില്‍ ഇവിടെയെത്തിയ മുഴുവന്‍ ആളുകളെയും ക്വാറന്‍റീനിലാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...