‘ബാലമോള്‍’ തന്നെയോ ഇത്; അക്ഷര കിഷോറിന്‍റെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

കറുത്ത മുത്ത്’ എന്ന സീരിയലിലെ ‘ബാലമോളെ’ ഓർമയില്ലേ? ഡോക്ടര്‍ ബാലചന്ദ്രന്റെയും കാര്‍ത്തുവിന്റെയും മകളായ ബാലയെ.. മിനിസ്ക്രീനിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ബാലമോളുടേത്. ബാലമോളെ അവതരിപ്പിച്ച അക്ഷര കിഷോറിനെയും പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. പ്രേക്ഷകര്‍ക്ക് ബാലയെന്ന പേരിലായിരിക്കും ഈ മിടുക്കിയെ കൂടുതൽ പരിചയം. ചെറുപ്രായത്തില്‍ തന്നെ അഭിനയരംഗത്തെത്തിയ അക്ഷരയുടെ ഇപ്പോളത്തെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.വലുതായെങ്കിലും ആ ചിരിയും നിഷ്കളങ്കഭാവവും അതുപോലെ തന്നെയുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. ”ഈ കൊച്ചൊക്കെ ഇത്ര പെട്ടെന്നു വളർന്നോ?” എന്ന് അതിശയഭാവത്തിൽ ചോദിക്കുന്നവരുമുണ്ട്. ”ഞങ്ങളുടെ കറുത്ത മുത്തിലെ ബാലമോൾ” എന്നു പറഞ്ഞ് അക്ഷരയോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം. ”ഇല്ല… ഞാൻ ഇത് വിശ്വസിക്കില്ല… അവൾക് കൂടിപ്പോയാൽ 10 വയസ്, അത്രയേ ഉള്ളൂ”, എന്നാണ് മറ്റൊരാളുടെ കമന്റ്. ”എത്ര പെട്ടെന്നാണ് സമയം കടന്നുപോകുന്നത്” എന്ന് ആശ്ചര്യം കൊള്ളുന്നവരും കമന്റ് സെക്ഷനിലുണ്ട്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...