തന്റെ വിവാദ പ്രസ്താവന ഒഴിവാക്കാമായിരുന്നു; ജെ ചിഞ്ചു റാണി

കൊല്ലം തേവലക്കര ഹൈസ്ക്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തന്റെ വിവാദ പ്രസ്താവന ഒഴിവാക്കാമായിരുന്നതെന്ന് മന്ത്രി ജെ ചിഞ്ചു റാണി.വാക്ക് മാറിപ്പോയതാണ്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി. വീട് സന്ദർശിച്ച മന്ത്രി കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കാളിയാകുന്നു എന്ന് പ്രതികരിച്ചു. വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകരെ കുറ്റം പറയാൻ പറ്റില്ലെന്നാണ് മന്ത്രി ഇന്നലെ പറഞ്ഞത്.ചെരിപ്പുകൊണ്ടു കളിക്കുന്നതിനിടെ കുട്ടിയുടെ ചെരിപ്പ് അടുത്തുള്ള ഷെഡിന്റെ മുകളിൽ വീണു. അതെടുക്കാൻ കയറരുതെന്നു സഹപാഠികൾ പറഞ്ഞിട്ടും കുട്ടി വലിഞ്ഞുകയറി.ചെരിപ്പെടുക്കുന്നതിനിടെ കാലുതെന്നി കയറിപ്പിടിച്ചതു വൈദ്യുത കമ്പിയിലാണ്. ഇത് അധ്യാപകരുടെ കുഴപ്പമല്ല. എങ്കിലും ആർക്കെങ്കിലും വീഴ്ച വന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു. മിഥുന്റെ വീട്ടിലെത്തിയ മന്ത്രി ചിഞ്ചുറാണി മുത്തശ്ശി മണിയമ്മ, അച്‌ഛൻ മനു, അനിയൻ സുജിൻ എന്നിവരെയെല്ലാം ആശ്വസിപ്പിച്ചു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....