ഗോവയ്ക്ക് പോയ തൃശ്ശൂര്‍ സ്വദേശി തീവണ്ടിയില്‍നിന്ന് വീണ് മരിച്ചു

തൃശൂർ മറ്റത്തൂരിൽ നിന്നും ബന്ധുക്കള്‍ക്കൊപ്പം ഗോവയിലേക്ക് പുറപ്പെട്ട തൃശ്ശൂർ സ്വദേശിയെ തീവണ്ടിയില്‍നിന്ന് വീണ് മരിച്ചനിലയില്‍.കൊടുങ്ങപാറേക്കാടൻ ബേബി തോമസിനെ(56)യാണ് കർണാടകയിലെ കാർവാറില്‍ തീവണ്ടിയില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. മക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഗോവയിലുള്ള മറ്റൊരു ബന്ധുവിന്റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാൻ പോയതായിരുന്നു ബേബി.ഗോവയില്‍ ഇറങ്ങാറായ സമയത്ത് ബേബിയെ കാണാതെ വന്നതോടെ ബന്ധുക്കള്‍ ഇദ്ദേഹത്തിന്റെ ഫോണിലേക്ക് വിളിച്ചു. ഫോണ്‍ എടുത്തത് റെയില്‍വേ പോലീസ് ആയിരുന്നു. തുടർന്നാണ് മരണവിവരം അറിഞ്ഞത്. ബേബിയുടെ ഭാര്യ ജാസ്മിൻ കുവൈത്തില്‍ നഴ്സാണ്. മക്കള്‍ എല്‍റോയ്, എറിക്.

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...