ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്.
വി കെ സി ബാറിന് സമീപമുളള വഴിയിലെ വാടക വീടിൻ്റ മുന്നിലാണ് വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്.
പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇയാളോടൊപ്പം വീട്ടിൽ താമസിച്ചിരുന്നവർ പുലർച്ചെ എഴുന്നേറ്റപ്പോഴാണ് സംഭവം അറിയുന്നത്.
വയറിനും തലയ്ക്കുമാണ് വെട്ടേറ്റിരിക്കുന്നത്.