ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജോലി ഒഴിവ്

എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി ജോലി ചെയ്യുവാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

നിയമനം ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും.

ഫിസിയോതെറാപ്പിസ്റ്റ്:- യോഗ്യത: അംഗികൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ഡിപിടി/ബിപിടി  തത്തുല്യ സര്‍ട്ടിഫിക്കറ്റ്.

ദിവസ വേതനം 600 രൂപ. നിയമന കാലാവധി 179 ദിവസം.  

പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ് (ഫീമെയില്‍):-  യോഗ്യത: ഡി എ എം ഇ അംഗീകരിച്ച ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്.ദിവസ വേതനം 600 രൂപ. നിയമന കാലാവധി 179 ദിവസം.

റിസപ്ഷനിസ്റ്റ് കം ഓഫീസ് അറ്റന്‍ഡന്റ്:-യോഗ്യത: എസ് എസ് എല്‍ സി, കമ്പ്യൂട്ടര്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്. ടൂ വീലര്‍ ലൈസന്‍സ്.  

ഫാര്‍മസി അറ്റന്‍ഡര്‍:-യോഗ്യത: എസ് എസ് എല്‍ സി/തത്തുല്യം.ദിവസ വേതനം 600 രൂപ. നിയമന കാലാവധി 179 ദിവസം.

സാനിറ്റേഷന്‍ വര്‍ക്കര്‍:- യോഗ്യത: എസ് എസ് എല്‍ സി/തത്തുല്യം. ദിവസ വേതനം 550 രൂപ.

ഹെല്‍പ്പര്‍:- യോഗ്യത: എസ് എസ് എല്‍ സി/തത്തുല്യം. ദിവസ വേതനം 550 രൂപ. 


അപേക്ഷകര്‍ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ, തിരിച്ചറിയല്‍ രേഖകള്‍, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂണ്‍ 13ന് രാവിലെ 11 ന് സ്ഥാപന മേധാവി മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് സമയത്ത് രാവിലെ 10-15 മുതല്‍ വൈകീട്ട് 05-15 വരെ )നേരിട്ട് അന്വേഷിച്ച് അറിയാം.

Leave a Reply

spot_img

Related articles

ഡെങ്കിപ്പനിയില്‍ നിന്നും രക്ഷനേടാം: സഞ്ചരിക്കുന്ന അവബോധ വാന്‍

തിരുവനന്തപുരം: ഡെങ്കിപ്പനി അവബോധത്തിന് സജ്ജമാക്കിയ സഞ്ചരിക്കുന്ന അവബോധ വാനിന്റെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഈ അവബോധ വാന്‍...

മോഹൻലാലിന് ഇന്ന് 65ാം പിറന്നാൾ

നടന വിസ്മയം മോഹൻലാലിന് ഇന്ന് അറുപത്തിഅഞ്ചാം പിറന്നാള്‍. രേവതി നക്ഷത്രത്തിൽ പിറന്ന സൂര്യ പുത്രന് ഒരായിരം പിറന്നാള്‍ ആശംസളുമായി ആരാധകർ.മലയാളികളുടെ ഇടയിലേക്ക് രാജാവിന്റെ മകനായി...

കോവിഡിൻ്റെ പുതിയ വകഭേദമായ ജെഎൻ-1; ഇന്ത്യയിൽ നിരീക്ഷണം ശക്തമാക്കി

കോവിഡിൻ്റെ പുതിയ വകഭേദമായ ജെഎൻ-1 ഏഷ്യൻ രാജ്യങ്ങളിൽ പകരുന്ന സാഹചര്യത്തിൽ ഇന്ത്യയിലും നിരീക്ഷണം ശക്തമാക്കി. ഒമിക്രോൺ ഉപവിഭാഗമാണിത്. സിങ്കപ്പൂർ, ഹോങ് കോങ്, തായ്‌ലാൻഡ് എന്നിവിടങ്ങളിൽ...

ഭാര്യക്ക് പിറന്നാൾ സമ്മാനം ഗോൾഡ് ചെയിൻ വേണം’ ഡിസൈനുകൾ നിരത്തി ഭാർഗവി ജ്വല്ലറി, പിന്നെ 3 പവൻ മിസിങ്, അറസ്റ്റ്

ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേന വന്ന് ജ്വല്ലറി ഉടമയെ കബളിപ്പിച്ച് ചെയിൻ മോഷ്ടിച്ചയാൾ പിടിയിൽ. തൃശൂർ വടക്കാഞ്ചേരി ഓട്ടുപ്പാറ സ്വദേശി കവലക്കാട്ട് കോരാട്ടിക്കാരൻ വീട്ടിൽ...