യു എ ഇ മലങ്കര സുറിയാനി കത്തോലിക്കാ സഭാ സമൂഹത്തിന്റെ പുതിയ Priest-In-Charge-ആയി ചുമതലയേൽക്കുന്ന ജോൺസൺ പുതുപ്പറമ്പിലച്ചനെ 21 മേയ് (ബുധനാഴ്‌ച) രാത്രിയിൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യു എ ഇ-യുടെയും ഗൾഫിന്റെയും കോർഡിനേറ്റർ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്‌കോപ്പോയുടെയും മാത്യൂസ് ആലുംമൂട്ടിലച്ചന്റെയും നേതൃത്വത്തിൽ ഹാർദ്ദവമായി സ്വീകരിച്ചു.
യു എ ഇ മലങ്കര കാത്തലിക്ക് കൌൺസിൽ, വിവിധ എമിറേറ്റുകൾ, ഭക്തസംഘടനകൾ എന്നിവയെ പ്രതിനിധീകരിച്ചുകൊണ്ടു ഭാരവാഹികളും സന്നിഹിതരായിരുന്നു