കോട്ടയം വൈഎംസിഎ ബിൽഡിംഗിലെ കോഫി ഹൗസ് അടച്ചുപുട്ടുന്നു

കോട്ടയം വൈഎംസിഎ ബിൽഡിംഗിലെ കോഫി ഹൗസ് അടച്ചുപുട്ടുന്നു.ജീവനക്കാരുടെ കുറവും,കച്ചവടം കുറഞ്ഞതുമാണ് അടച്ചുപൂട്ടാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. ഈ മാസം 30ന് പ്രവർത്തനം അവസാനിപ്പിക്കാൻ ഇന്ത്യാ കോഫി ബോർഡ് വർക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബ്രാഞ്ച് അധികൃതർക്ക് നിർദേശം നൽകി. 2009 ഫെബ്രുവരി 15നാണ് നഗരമധ്യത്തിൽ മുനിസിപ്പാലിറ്റി ഓഫീസ് കെട്ടിടത്തിനു സമീപമുള്ള വൈഎംസിഎ കെട്ടിടത്തിൽ ഈ കോഫി ഹൗസ് പ്രവർത്തനമാരംഭിക്കുന്നത്.ആരംഭകാലത്ത് നല്ല രീതിയിൽ പ്രവർത്തിക്കുകയും ഒരു ലക്ഷത്തിനു മുകളിൽ കച്ചവടം ലഭിക്കുകയും ചെയ്തിരുന്ന ബ്രാഞ്ചുകളിലൊന്നായിരുന്നു ഇത്.എന്നാൽ പിന്നീട് ഇത് നഷ്ടത്തിലാവുകയായിരുന്നു.

കക്ഷി രാഷ്ട്രീയം മറന്ന് എല്ലാവരും ഒത്തുചേരാനും സംസാരിക്കാനുമായി എത്തിയിരുന്നതും ഇവിടെയായിരുന്നു. വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും ഇവിടെ ഒത്തുകൂടുന്നവർ ചേർന്ന് കോഫി ഹൗസ് കൂട്ടായ്മയും ഉണ്ടായിരുന്നു. ജീവനക്കാരുടെ കുറവാണ് പൂട്ടാൻ പ്രധാന കാരണങ്ങളിലൊന്ന്. ഇത് കച്ചവടത്തെ ബാധിച്ചു. കെട്ടിട വാടക നൽകി കഴിഞ്ഞാൽ ലാഭമില്ലാത്ത സ്ഥിതിയായി. ഇന്ത്യാ കോഫി ബോർഡ് വർക്കേഴ്സ് സംഘത്തിൽ പുതിയ ആളുകളെ നിയമിക്കാൻ സംഘത്തിൻറെ രജിസ്ട്രാർ കൂടിയായ വാണിജ്യ വ്യവസായ വകുപ്പ് ഡയറക്ടർ അനുമതി നൽകുന്നില്ല. ശമ്പളം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംഘമാണ് നൽകുന്നത്.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: സൗരോർജ്ജവും ബാറ്ററി സ്റ്റോറേജും വിപുലമാക്കാൻ സർക്കാർ

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കുറയുകയും ആവശ്യകത വൻതോതിൽ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ സൗരോർജ്ജോത്പാദനവും ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റവും വ്യാപകമാക്കാൻ ഒരുങ്ങുകയണ്...

ജിഎസ്ടി വകുപ്പിന് കരുത്തേകാൻ 64 പുതിയ വാഹനങ്ങൾ; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ചരക്ക് സേവന നികുതി (ജിഎസ്ടി) വകുപ്പിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന് 64 പുതിയ ഔദ്യോഗിക വാഹനങ്ങൾ...

”കൂടെ”പദ്ധതിയുടെ ഉദ്ഘാടനം അഗളി ഭൂതിവഴി ഊരിൽ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു

പാതിവഴിയിൽ പഠനം ഉപേക്ഷിച്ച കുട്ടികളെ തിരികെ സ്കൂളിലെത്തിക്കാൻ അട്ടപ്പാടിയിൽ വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ടെത്തി.പുതിയ പഠനോപകരണങ്ങൾ അടങ്ങിയ ബാഗും മധുരവും സമ്മാനിച്ചു കഴിഞ്ഞപ്പോൾ അവർ...

എക്സാലോജിക്ക് കേസ്: യു ഡി എഫും, എൽ ഡി എഫും ഒത്തു കളിക്കുന്നു; കെ സുരേന്ദ്രൻ

പിണറായി വിജയനും കുടുംബാംഗങ്ങളും ആരോപണ വിധേയരായ എക്സാലോജിക്ക് അഴിമതി കേസിൽ യു ഡി എഫും, എൽ ഡി എഫും ഒത്തുbകളിക്കുകയാണെന്ന് ബി ജെ പി...