ഒഡീഷ്യയിൽ മർദ്ദനമേറ്റ ഫാ.ജോഷി ജോർജിൻ്റെ വീട് ജോസ് കെ മാണി സന്ദർശിച്ചു

കുറവിലങ്ങാട്:ഒഡീഷയിൽ സംഘപരിവാർ സംഘടനകൾ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ ബഹറാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരിയായ ഫാ. ജോഷി ജോർജിൻ്റെ തോട്ടുവായിലെ വലിയകുളം കുടുംബ വീട് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി സന്ദർശിച്ചു. ഫാദർ ജോഷി ജോർജിൻ്റെ സഹോദരൻ ലക്നൗവിൽ പുരോഹിതനായ ഫാ.സാവിയോ വലിയകുളം ആക്രമണത്തിന്റെയും മർദ്ദനത്തിന്റെയും വിശദാംശങ്ങൾ ജോസ് കെ മാണിയെ ധരിപ്പിച്ചു.പള്ളിയിൽ കയറി പെൺകുട്ടികൾ അടക്കമുള്ളവരെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തപ്പോഴാണ് അക്രമകാരികൾക്ക് ഒപ്പം പോലീസും ചേർന്ന് ഫാദർ ജോഷി ജോർജിനെയും പള്ളിയിൽ ഉണ്ടായിരുന്നവരെയും ക്രൂരമായി മർദ്ദിച്ചത്.പാക്കിസ്ഥാനിൽ നിന്നും എത്തി മതപ്രചരണം നടത്തുന്നു എന്ന് ആരോപിച്ചാണ് അക്രമകാരികൾ അഴിഞ്ഞാടിയത്.പള്ളിയിൽ നിന്നും  തൊട്ടടുത്ത ഗ്രാമത്തിലേക്ക് പിടിച്ചുകൊണ്ടുപോയി അധിക്ഷേപം ചൊരിഞ്ഞ് അവിടുന്നും പോലീസ് നോക്കി നിൽക്കെ ഫാ. ജോഷി ജോർജിനും സഹ വികാരി ഫാ.ദയാനന്ദനും ഒപ്പമുണ്ടായിരുന്നവർക്കും മർദ്ദനമേൽക്കേണ്ടി വന്നു. ആക്രമണത്തിൽ തലയ്ക്കും തോളെല്ലിനും സാരമായി പരിക്കേറ്റ സഹ വികാരി  ഫാ.ദയാനന്ദ ബഹ്റാംപൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും കുടുംബം ജോസ് കെ മാണിയെ അറിയിച്ചു.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...