‘മുഖ്യമന്ത്രി ലേഖനം എഴുതിയത് ബിജെപിയെ സുഖിപ്പിക്കാൻ, പിണറായി ബിജെപിയുടെ ബി ടീം’; കെ മുരളീധരൻ

പിണറായി വിജയൻ കോൺഗ്രസിനെ ഉപദേശിക്കാൻ വരെണ്ടെന്ന് കെ മുരളീധരൻ. പിണറായി ബിജെപിയുടെ ബി ടീം. ഡൽഹിയിൽ ബിജെപി ജയിച്ചതിൽ തങ്ങൾക്ക് ഉത്തരവാദിത്വമല്ല. കോൺ​ഗ്രസ് ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും കെ മുരളീധരൻ പ്രതികരിച്ചു.മുഖ്യമന്ത്രി ലേഖനം എഴുതിയത് ബിജെപിയെ സുഖിപ്പിക്കാനാണ്. മൂന്നാം സർക്കാർ എന്നത് വ്യാമോഹം മാത്രം എന്നും മുരളീധരൻ വിമർശിച്ചു. തോൽക്കുന്നതുവരെ ജയിക്കുമെന്ന് അവകാശപ്പെടാനുള്ള സ്വാതന്ത്ര്യം ഗോവിന്ദൻ മാസ്റ്റർക്കുണ്ട്.പാർട്ടി അംഗങ്ങൾക്ക് മദ്യപിക്കാൻ പാടില്ല എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയിൽ കെ മുരളീധരൻ പ്രതികരിച്ചു. സിപിഐഎമുകാർ സ്മോളോ ലാർ ജോ അടിക്കുന്നതിൽ കേരളത്തിന് ഒരു പ്രശ്നമേയല്ല. മദ്യ മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിക്കുകയാണ് വേണ്ടത്.മദ്യപിക്കുന്നതിനോട് തനിക്ക് ഒരു താത്പര്യവുമില്ല. ആരും മദ്യപിക്കരുത് എന്നാണ് തൻറെ അഭിപ്രായമെന്നും കെ മുരളീധരൻ വ്യക്തമാക്കി.ആശ വർക്കർമാരെ മഴയത്ത് നിറുത്തിയ പാർട്ടിയെ ആജീവനാന്തം ആളുകൾ പുറത്തു നിറുത്തുമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.അതേസമയം മതനിരപേക്ഷ കക്ഷികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന ബിജെപിയുടെ പല്ലവി ഏറ്റുപാടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍എസ്എസ് പ്രചാരക് ആക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...