‘കേരളം കണ്ട ഏറ്റവും ക്രൂരനായ മുഖ്യമന്ത്രിയുടെ മുഖം തുറന്നുകാട്ടുന്നതാണ് ആശാ വര്‍ക്കര്‍മാരോടുള്ള അവഗണന’ ; കെ.സുധാകരന്‍

ആശാവര്‍ക്കര്‍മാരുടെ സമരം പൊളിക്കാനാണ് സര്‍ക്കാര്‍ തിടുക്കത്തില്‍ ചര്‍ച്ച നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ആശമാരുടെ നിരാഹര സമരത്തിന് മുന്‍പായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയെന്ന് വരുത്തിതീര്‍ക്കാനുള്ള ഗൂഢനീക്കം മാത്രമാണ് ധൃതിപിടിച്ച് സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയെന്നും അതിനാലാണ് ആശമാരുടെ ആവശ്യങ്ങള്‍ക്ക് ചെവിക്കൊടുക്കാതെ മുന്‍വിധിയോടെ ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.മനുഷ്യത്വം മരവിച്ച കേരളം കണ്ട ഏറ്റവും ക്രൂരനായ മുഖ്യമന്ത്രിയുടെ മുഖം തുറന്നുകാട്ടുന്നതാണ് ആശാ വര്‍ക്കര്‍മാരോടുള്ള നിന്തരമായ ഈ അവഗണന. കഴിഞ്ഞ ഒരുമാസത്തിലേറെയായി ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലില്‍ മഞ്ഞും മഴയും വെയിലുമേറ്റ് സമരത്തിലാണ്.അവരുടേത് അതിജീവന പോരാട്ടമാണ്. വേണ്ടപ്പെട്ടവരുടെ ശമ്പളവും ആനുകൂല്യവും ഒറ്റരാത്രി ഇരുട്ടിവെളുക്കും മുന്‍പ് കൂട്ടാന്‍ വ്യഗ്രതകാട്ടുന്ന സര്‍ക്കാരിന് ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെങ്കില്‍ പലകാര്യങ്ങളും പരിഗണിച്ച് ആലോചിച്ചെ കഴിയൂവെന്ന ആരോഗ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണ് – സുധാകരന്‍ പറഞ്ഞു.സമരമുഖത്തുള്ള ആശമാര്‍ കേരളത്തിലുള്ള 26125 ആശമാരുടെയും ശബ്ദമായാണ് പ്രതിഷേധിക്കുന്നതെന്നും പഞ്ചാരവാക്കുകള്‍ കൊണ്ട് അവരുടെ സമരത്തെ അടക്കി നിര്‍ത്താന്‍ അവര്‍ സിപിഎമ്മിന്റെ പോഷക സംഘടനയുടെ അടിമകളല്ലെന്ന് ഇനിയെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ജ്ജവവും ആത്മാഭിമാനവും പണയം വെയ്ക്കാത്ത പോരാട്ടവീര്യവുമുള്ളവരാണവര്‍. ജീവിക്കാനായുള്ള അന്തിമപോരാട്ടത്തിന് ഇറങ്ങിയ അവരുടെ ആ മനക്കരുത്ത് കണ്ടാണ് കേരള ജനതയും കോണ്‍ഗ്രസ് പ്രസ്ഥാനവും ആശമാരുടെ സമരത്തിന് പിന്തുണ നല്‍കിയത്. തുടര്‍ന്നും എല്ലാ സഹായങ്ങളും ആശമാര്‍ക്ക് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട് – അദ്ദേഹം വ്യക്തമാക്കി.

Leave a Reply

spot_img

Related articles

നിലമ്പൂരിൽ ഇലക്ട്രോണിക്ക് കടയിൽ നിന്ന് ആനക്കൊമ്പുകൾ പിടിച്ചെടുത്തു

നിലമ്പൂർ എടക്കരയിൽ ആനക്കൊമ്പുകൾ പിടിച്ചെടുത്തു. മുഹമ്മദ് കബീർ എന്നയാളുടെ ഇലക്ട്രോണിക്ക് കടയിൽ നിന്നാണ് രണ്ട് ആനക്കൊമ്പുകൾ പിടിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ എറണാകുളം...

കൗതുകങ്ങളും ദുരുഹതകളുമായി സസ്പെൻസുകളുമായി സംശയം എത്തുന്നു

ഒരു സംശയം, ആവശ്യം പോലെ നർമ്മം, അനന്തമായ ആശയക്കുഴപ്പം(One doubt.Unlimited fun.Endless confusion.)എന്ന ടാഗ് ലൈനോടെ ഒരു ചിത്രമെത്തുന്നു. *സംശയം* ഈ ടാഗ് ലൈൻ...

പൂവൻ കോഴികളുടെ കലപിലയുടെ പിന്നിലെ രഹസ്യങ്ങളെന്ത് ?

രണ്ടു പൂവൻ കോഴികളെ മുന്നിൽ നിർത്തി അവയുടെകലപില ശബ്ദം മാത്രം പുറത്തുവിട്ടുകൊണ്ട്സംശയം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നു.ഒരു പക്ഷെ ലോകസിനിമയുടെ തന്നെ ചരിത്രത്തിലെ...

ബദൽ അധികാരകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലുള്ള പ്രതിഷേധം രേഖപ്പെടുത്തി ഓർത്തഡോക്സ് സഭ

മലങ്കര സഭയിൽ വീണ്ടും സമാന്തരഭരണത്തിനും, സമാധാന അന്തരീക്ഷം തകർക്കുന്നതിനുമായി ബദൽ അധികാരകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലുള്ള പ്രതിഷേധം രേഖപ്പെടുത്തി ഓർത്തഡോക്സ് സഭ. ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ്...