കടയ്ക്കല്‍ താലൂക്ക് ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരം; സംസ്ഥാനത്തെ 202 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്

സംസ്ഥാനത്തെ ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര മാനദണ്ഡമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറയിച്ചു. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ താലൂക്ക് ആശുപത്രി 90.34 ശതമാനം സ്‌കോര്‍ നേടിയാണ് എന്‍.ക്യു.എ.എസ്. കരസ്ഥമാക്കിയത്. ഇതോടെ സംസ്ഥാനത്തെ 202 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും 85 ആശുപത്രികള്‍ പുനർഅംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികള്‍, 5 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 136 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 4 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുണ്ട്.ഈ സര്‍ക്കാരിന്റെ കാലത്ത് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി വലിയ ഇടപെടലുകളാണ് നടത്തിയതെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. 15 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. സ്ഥലപരിമിതി കാരണം ബുദ്ധിമുട്ടിയ ആശുപത്രിയ്ക്കായി 20 സെന്റ് കൂടി അധികമായി ലഭ്യമാക്കി. ഇതില്‍ പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതി ആവിഷ്‌ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.അത്യാഹിത വിഭാഗം, ഗൈനക്കോളജി വിഭാഗം, ഓര്‍ത്തോപീഡിക്‌സ് വിഭാഗം തുടങ്ങിയ മികച്ച സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലുണ്ട്. ദിവസവും ആയിരത്തോളം പേർ ഒപിയില്‍ ചികിത്സ തേടിയെത്തുന്നു. 155 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്. ഇവിടത്തെ ഡയാലിസിസ് യൂണിറ്റില്‍ ദിവസവും നാല് ഷിഫ്റ്റില്‍ നാല്‍പതോളം പേര്‍ക്ക് ഡയാലിസിസ് നല്‍കുന്നുണ്ട്. കിടപ്പ് രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ഒൻപത് കിടക്കകളുള്ള സെക്കന്ററി പാലിയേറ്റീവ് കെയര്‍ വാര്‍ഡും ഇവിടെയുണ്ട്. ലക്ഷ്യ നിലവാരമുള്ള ലേബര്‍ റൂം സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബഹുമതിയാണ് ദേശീയ ഗുണനിലവാര അംഗീകാരമെന്ന് മന്ത്രി പറഞ്ഞു

Leave a Reply

spot_img

Related articles

‘ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കുന്നതിന് മുമ്പ് തന്നെ വേദങ്ങളിൽ പരാമർശിച്ചിട്ടുണ്ട് ‘രാജസ്ഥാന്‍ ഗവര്‍ണര്‍

1687ല്‍ ഐസക് ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണ സിദ്ധാന്തം അവതരിപ്പിക്കുന്നതിന് വളരെ മുമ്പ് പുരാതന വേദഗ്രന്ഥങ്ങളില്‍ അതിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നതായി രാജസ്ഥാന്‍ ഗവര്‍ണര്‍ ഹരിഭാവു കിസാന്റാവു ബാഗ്‌ഡെ.‘‘അറിവിന്റെ കാര്യത്തിൽ...

എമ്പുരാന് നീളം മൂന്നു മണിക്കൂർ; സെൻസർ ബോർഡിന്റെ U/A സർട്ടിഫിക്കറ്റോടു കൂടി തിയേറ്ററിലേക്ക്

മാർച്ച് 27ന് തിയേറ്ററിലെത്തുന്ന മോഹൻലാൽ, മലയാള ചിത്രം ‘L2: എമ്പുരാൻ’ (L2: Empuraan) സെൻസർ ബോർഡിന്റെ U/A സർട്ടിഫിക്കറ്റോടു കൂടി റിലീസിന് തയാറെടുക്കുന്നു. മൂന്നു...

കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിന് സിനിമയിലെ വയലൻസിനെ മാത്രം പഴിക്കുന്നത് ശരിയല്ല: നിർമാതാക്കളുടെ സംഘടന

നാട്ടിൽ ഹിംസാത്മകമായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് സിനിമയിലെ വയലൻസിനെ മാത്രം പഴിക്കുന്നത് ശരിയല്ലെന്ന് നിർമ്മാതാക്കളുടെ സംഘടന.സമൂഹത്തിലെ വയലൻസിന് സിനിമയും ഒരു ഘടകം ആകാമെന്നും എന്നാൽ സിനിമയ്ക്ക്...

ചെലവ് അധികം ; അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനങ്ങളിൽ തിരിച്ചയയ്ക്കുന്നത് യുഎസ് നിർത്തി

നിയമവിരുദ്ധമായി എത്തിയ കുടിയേറ്റക്കാരെ സൈനിക വിമാനങ്ങളിൽൽ തിരിച്ചയക്കുന്ന നടപടി യുഎസ് നിർത്തി വച്ചതായി പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു.നിയമവിരുദ്ധ കുടിയേറ്റക്കാരെ അവരുടെ ജന്മരാജ്യങ്ങളിലേക്കോ ക്യൂബയിലെ ഗ്വാണ്ടനാമോ...