കൂത്താട്ടുകുളം നഗരസഭാ അധ്യക്ഷയായി കല രാജു തിരഞ്ഞെടുക്കപ്പെട്ടു

കൂത്താട്ടുകുളം നഗരസഭാ അധ്യക്ഷയായി സിപിഎം വിമത കല രാജു തിരഞ്ഞെടുക്കപ്പെട്ടു.12ന് എതിരെ 13 വോട്ടുകൾക്കായിരുന്നു വിജയം.സിപിഎം മുൻ കൗൺസിലറായ കല രാജുവായിരുന്നു യുഡിഎഫ് സ്‌ഥാനാർഥി. അടുത്തിടെ നടന്ന അവിശ്വാസ വോട്ടെടുപ്പിൽ എൽഡിഎഫിനെ പരാജയപ്പെടുത്താൻ യുഡിഎഫിനൊപ്പം നിന്ന സ്വതന്ത്ര കൺസിലർ പി.ജി.സുനിൽ കുമാർ വൈസ് ചെയർമാൻ സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്. ഉച്ചകഴിഞ്ഞാണ് ഉപാധ്യക്ഷ തിരഞ്ഞെടുപ്പ്. നഗരസഭ അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട വിജയ ശിവനാണ് കലാ രാജുവിനോട് പരാജയപ്പെട്ടത്. ഉപാധ്യക്ഷ സ്‌ഥാനത്തേക്ക് സണ്ണി കുര്യാക്കോസാണ് എൽഡിഎഫ് സ്ഥാനാർഥി.

Leave a Reply

spot_img

Related articles

യുഡിഎഫിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും; ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട: കെ സി വേണുഗോപാൽ

യുഡിഎഫിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും; ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട: കെ സി വേണുഗോപാൽ. കേരളത്തിൽ യു ഡി എഫ് സർക്കാർ...

തിരുവല്ല കുന്നത്താനം പഞ്ചായത്ത് 2-ാം വാർഡിൽ രണ്ട് വോട്ടിന് യുഡിഎഫിന് വിജയം

തിരുവല്ല കുന്നത്താനം പഞ്ചായത്ത് 2-ാം വാർഡിൽ രണ്ട് വോട്ടിന് യുഡിഎഫിന് വിജയം. എൽ ഡി എഫിൽ നിന്നും വള്ളോക്കുന്ന് വാർഡ് യു ഡി എഫ്...

തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മീനടത്ത് യുഡിഎഫ് സീറ്റ് നിലനിർത്തി, പാമ്പാടിയിൽ എൽ ഡി എഫ് സീറ്റ് പിടിച്ചെടുത്തു

കോട്ടയം ജില്ലയിൽ തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മീനടത്ത് യുഡിഎഫ് സീറ്റ് നിലനിർത്തി, പാമ്പാടിയിൽ എൽ ഡി എഫ് സീറ്റ് പിടിച്ചെടുത്തു. മീനടം പഞ്ചായത്ത്...

കൂടുതല്‍ തെറ്റുതിരുത്തല്‍ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സിപിഎം മാര്‍ഗരേഖയില്‍ വീണ്ടും തിരുത്തല്‍; റാലിയോടെ വിപുലീകൃത കമ്മിറ്റിക്ക് ഇന്ന് സമാപനം

തെറ്റുതിരുത്തൽ നിർദേശങ്ങൾ ഉൾപ്പെടുത്തി മാർഗരേഖ വീണ്ടും തിരുത്തും; റാലിയോടെ വിപുലീകൃത കമ്മിറ്റിക്ക് ഇന്ന് സമാപനം. പൊതുചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളാണ് ഉള്‍പ്പെടുത്തിയത്. രാത്രിയില്‍ ചേര്‍ന്ന സിപിഎം...