‘അത് ആത്മഹത്യാ ശ്രമമല്ല, അമ്മ ഉറക്ക ​ഗുളിക കഴിച്ചത് കൂടിപ്പോയതാണ്’; കല്പന രാഘവേന്ദറിന്റെ​ മകൾ

പ്രശസ്ത പിന്നണി ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടർന്നാണ് ആശുപത്രിയിലായതെന്ന റിപ്പോർട്ടുകൾ തള്ളി മകൾ ദയാ പ്രസാദ് പ്രഭാകർ. തന്റെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്നും മരുന്നുകഴിച്ചത് കൂടിപ്പോയതാണെന്നുമാണ് പ്രതികരണം. ഗായിക ആത്മഹത്യക്ക് ശ്രമിച്ചെന്നതരത്തിൽ വാർത്തകൾ പ്രചരിച്ചതിനെത്തുടർന്നാണ് മകൾ വിഷയത്തിൽ വ്യക്തതവരുത്തിയത്.അമ്മ ഉടൻ ജീവിതത്തിലേക്ക് തിരികെയെത്തും. ഇതൊരു ആത്മഹത്യാ ശ്രമമല്ല. ഉറക്കമില്ലായ്മയ്ക്ക് കഴിക്കുന്ന ഗുളിക അല്പം കൂടുതൽ കഴിച്ചുപോയതാണ്. ദയവായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ വിവരങ്ങൾ വളച്ചൊടിക്കുകയോ ചെയ്യരുതെന്നും ദയ ആവശ്യപ്പെട്ടു. തന്റെ മാതാപിതാക്കളും കുടുംബത്തിൽ യാതൊരു പ്രഷ്നങ്ങളും ഇല്ലെന്നും മകൾ പറഞ്ഞു.രണ്ടുദിവസമായി വീട് അടഞ്ഞു കിടക്കുന്നത് സുരക്ഷാ ജീവനക്കാരന്റെയും അയൽക്കാരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് കൽപന അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ നിസാംപേട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...