പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റി. ഈ മാസം 20നാണ് വോട്ടെടുപ്പ് നടത്തുക. കൽപ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിൽ തിയതി മാറ്റണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. നേരത്തെ നവംബർ 13 നായിരുന്നു വോട്ടെടുപ്പ് നടത്താൻ ഉദ്ദേശിച്ചിരുന്നത്.കൽപ്പാത്തി രഥോത്സവം നടക്കുന്ന വിവരം ജില്ലാ ഭരണാധികാരികൾ തെരഞ്ഞെടുപ്പ് കമ്മീഷനെയും സർക്കാരിനെയും അറിയിച്ചില്ലെന്ന് ബിജെപിയുടെ സ്ഥാനാർത്ഥികൾ കുറ്റപ്പെടുത്തിയിരുന്നു. കോൺഗ്രെസും സമാനമായ ആക്ഷേപം ഉന്നയിച്ച് രംഗത്തുവന്നിരുന്നു.വോട്ടെടുപ്പ് ഒരാഴ്ച കൂടി നീളുന്നുവെന്നതിൽ ഒരാശങ്കയുമില്ലെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. തെരഞ്ഞെടുപ്പിന് പൂർണമായും സജ്ജമാണെന്നും പാലക്കാട്ടെ ചരിത്രം നോക്കുമ്പോൾ എൽഡിഎഫിന് മേൽകൈവന്ന മണ്ഡലമാണിത്. ഇപ്പോഴുള്ള മുൻതൂക്കം വളരെ പ്രകടമാണെന്നും അത് അവസാനം വരെ നിലനിർത്താൻ കഴിയും, ഞങ്ങൾ ഒന്നാമതാണെന്ന ആത്മവിശ്വാസം ഈ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം മുതൽ ഉണ്ടായിട്ടുള്ളതാണ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.