കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ശോഭിത ശിവണ്ണ. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ശോഭിത മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ് സോഷ്യല്‍ മീഡിയയയില്‍ സ്റ്റോറിയിട്ടിരുന്നു. കർണാടക രാജ്യോത്സവത്തിന് ആശംസകള്‍ അറിയിച്ച് കൊണ്ടാണ് അവസാന സ്റ്റോറി പങ്കുവെച്ചത്.
വിവാഹിതയായ ശോഭിത ശിവണ്ണ കഴിഞ്ഞ രണ്ട് വർഷമായി ഹൈദരബാദിലാണ് താമസിച്ചിരുന്നത്. നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബെംഗളൂരുവില്‍ എത്തിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. രണ്ട് വർഷം മുൻപാണ് നടി വിവാഹിതയായത്. വിവാഹ ശേഷം കന്നഡ പ്രൊജക്ടുകളില്‍ അഭിനയിക്കുന്നത് താല്‍ക്കാലികമായി നിർത്തിവെച്ചിരുന്നു.