കരിമ്പ വാഹനാപകടം; ലോറി ഡ്രൈവര്‍മാരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

കരിമ്പ വാഹനാപകടത്തില്‍ അറസ്റ്റിലായ ലോറി ഡ്രൈവര്‍മാര്‍ റിമാന്‍ഡില്‍. കാസര്‍കോട് സ്വദേശി മഹേന്ദ്രപ്രസാദ്, മലപ്പുറം സ്വദേശി പ്രജിന്‍ ജോണ്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.ലോറി ഡ്രൈവര്‍ പ്രജിന്‍ ജോണ്‍ നേരത്തെ പിഴവ് പറ്റിയതായി സമ്മതിച്ചിരുന്നു. ലോറി അമിത വേഗതയില്‍ ഓവര്‍ടേക്ക് ചെയ്ത് എത്തുകയായിരുന്നു. ഈ ലോറി ഇടിച്ച് നിയന്ത്രണം നഷ്ട്ടപ്പെട്ടാണ് സിമന്റ് ലോറി മറിഞ്ഞതെന്ന് ഡ്രൈവര്‍ സമ്മതിച്ചു. അപകടത്തിന്റെ CCTV ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചു. നരഹത്യ കുറ്റത്തിനാണ് പ്രജിനെതിരെ കേസെടുത്തത്.

Leave a Reply

spot_img

Related articles

ജോഷിമാത്യു വിൻ്റെ ദൈവത്താൻ കുന്ന് റിലീസ് ചെയ്യുന്നു

ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത്... എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി മാത്യുവും നിർമ്മാതാവ് ബേബി മാത്യു സോമ തീരവും വീണ്ടും...

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...