സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, ആലുവ (എറണാകുളം), കോഴിക്കോട് കേന്ദ്രങ്ങളിൽ മാർച്ച് 20 ന് ആരംഭിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) പരീക്ഷാ പരിശീലന ക്ലാസിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക് https://kscsa.org വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് : തിരുവനന്തപുരം : 8281098863, 0471 – 2313065, 2311654, 8281098862, 8281098861, 8281098864, ആലുവ : 8281098873, കോഴിക്കോട് : 0495 – 2386400, 8281098870.