കേരളത്തോട് ചേർന്ന് കിടക്കുന്ന നീലഗിരി ചേരമ്പാടിയില്‍ വീട്ടുമുറ്റത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കർഷകൻ കൊല്ലപ്പെട്ടു.
ചേരമ്പാടി ചപ്പുംതോടിലെ കർഷകനായ കുഞ്ഞുമൊയ്തീൻ (63) ആണ് വ്യാഴാഴ്ച പുലർച്ചെ മൂന്നരമണിയോടെ വീടിന് മുന്നില്‍ ദാരുണമായി കൊല്ലപ്പെട്ടത്. വീടിന് സമീപത്തുള്ള തൊഴുത്തില്‍നിന്ന് ശബ്ദം കേട്ടപ്പോള്‍ പുറത്തിറങ്ങുകയായിരുന്നു. ഇറങ്ങിയ ഉടൻ ആന ചവിട്ടി കൊലപ്പെടുത്തി. കുഞ്ഞുമൊയതീൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് കേരള-തമിഴ്നാട് റോഡ് ഉപരോധിക്കുകയാണ്. പുലർച്ചെ നാലുമണി മുതലാണ് ഗൂഡല്ലൂർ -വൈത്തിരി അന്തർസംസ്ഥാന പാതയില്‍ ചേരമ്പാടി ഫോറസ്റ്റ് ഓഫിസിന് മുന്നില്‍ ജനങ്ങള്‍ റോഡ് ഉപരോധിക്കുന്നത്. മൃതദേഹം പന്തല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.