തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കായംകുളം സിപിഐഎമ്മിൽ പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് SFI മുൻ സംസ്ഥാന കമ്മിറ്റി അംഗം സജിത്ത് എസ് രംഗത്തെത്തി. തന്റെ കൈവെട്ടി മാറ്റിയ പോപ്പുലർ ഫ്രണ്ട് നേതാവിനെ പാർട്ടി അംഗത്വം നൽകി സംരക്ഷിക്കുന്നുവെന്ന് വിമർശനം. കായംകുളത്തെ നേതൃത്വത്തിന് എതിരെ ജില്ലാ സെക്രട്ടറിക്ക് പരാതി നൽകി.കായംകുളത്ത് സിപിഐഎം വർഗീയ ധ്രുവീകരണം നടത്തുന്നുവെന്നും തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പാർട്ടി നേതൃത്വം തന്നെയാണെന്നും സജിത്ത് പറയുന്നു. ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്നും തന്റെ കൈ വെട്ടി മാറ്റിയ പോപ്പുലർ ഫ്രണ്ട് നേതാവിനെ പാർട്ടി സംരക്ഷിക്കുകയാണെന്നും സജിത്ത് പറയുന്നു. എസ്എഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയും നിലവിൽ ബ്രാഞ്ച് അംഗവുമാണ് സജിത്ത് എസ്.