കേരള ക്രിക്കറ്റ് ലീഗിന് (കെ സി എൽ) ഇന്ന് തുടക്കം.
തിരുവനന്തപുരം കാര്യവട്ടം സ്പോർട്‌സ് ഹബ് സ്റ്റേഡിയത്തിൽ ഉച്ച യ്ക്ക് 2.30നാണ് ആദ്യ മത്സരം.
മുഹമ്മദ് അസറുദ്ദീൻ ക്യാപ്റ്റനായ ആലപ്പി റിപ്പിൾസും വരുൺ നായനാരുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങുന്ന തൃശൂർ ടൈറ്റൻസും മത്സരിക്കും.
ആറു ടീമുകൾ പങ്കെ ടുക്കുന്ന ലീഗിന്റെ ഉദ്ഘാടന ചടങ്ങുകൾ വൈകിട്ട് ആറിന് ആരംഭി ക്കും.
കേരള ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഗാനം ഗായകൻ അരുൺ വിജയ് ആലപിക്കും.
60 കലാകാരന്മാർ ചേർന്നൊരുക്കുന്ന ദൃശ്യവിരുന്നുമുണ്ടാകും.
കെ സി എൽ ബ്രാൻഡ് അംബാസഡർ കൂടിയായ മോഹൻലാൽ ചടങ്ങിന് ഔദ്യോഗിക തുടക്കം കുറിക്കും.
മന്ത്രി വി. അബ്‌ദുറഹിമാൻ, വനിതാ ക്രിക്കറ്റ് ഗുഡ് വിൽ അംബാസിഡർ കീർത്തി സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങിന് പിന്നാലെ നടക്കുന്ന രണ്ടാമത്തെ മത്സര ത്തിൽ അബ്ദുൽ ബാസിത് നയിക്കുന്ന ട്രിവാൻഡ്രം റോയൽസും ബേസിൽ തമ്പി നായകനായ കൊച്ചി ബ്ലൂ ടൈഗേഴ്സും ഏറ്റുമുട്ടും.
16 വരെയാണ് ആദ്യ റൗണ്ട് മത്സരങ്ങൾ, സെമിഫൈനൽ 17നും ഫൈനൽ 18നും. മത്സരങ്ങൾക്ക്പ്രവേശനം സൗജന്യം.സ്‌റ്റാർ സ്പോർട്‌സിൽ തത്സമയ സംപ്രേഷണവുമുണ്ട്.