ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആഡംബര ഹോട്ടലുകൾ കേരളത്തിൽ. കേന്ദ്ര ടൂറിസം മന്ത്രാലയത്തിൻ്റെ പുതിയ കണക്കുകളിലാണ് കേരളത്തിന്റെ മുന്നേറ്റം. 2019 മുതൽ 2025 ഏപ്രിൽ വരെയുള്ള കണക്കുകളാണ് കേന്ദ്ര ടൂറിസം മന്ത്രാലയം പുറത്തുവിട്ടത്.പഞ്ചനക്ഷത്ര ഹോട്ടലിന് പുറമെ 4 സ്റ്റാർ, 3 സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തിലും കേരളം മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനത്തുണ്ട്. വിനോദ സഞ്ചാര മേഖലയിൽ വൻ കുതിപ്പിന് ഒരുങ്ങുന്ന കേരളത്തിന് കൂടുതൽ അനുകൂലമായ സാഹചര്യം ഒരുക്കുന്നതാണ് പുതിയ കണക്കുകൾ. വിനോദ സഞ്ചാരികൾക്ക് ഉന്നത നിലവാരമുള്ള താമസ സൗകര്യം ഒരുക്കുക വഴി ടൂറിസം മേഖലയിൽ മുന്നേറ്റം സാധ്യമാകുമെന്നാണ് വിലയിരുത്തൽ.