കേരള കുംഭമേളക്ക് വൈകിട്ട് നിളാ ആരതിയോടെ സമാപനം

തിരുനാവായിൽ നടക്കുന്ന കേരള കുംഭമേള വൈകിട്ട് നിളാ ആരതിയോടെ സമാപിക്കും. ദ്വിതീയ തിഥിയും മകം നക്ഷത്രവും ഒന്നു ചേരുന്ന ദിവസമാണിന്ന്. രാവിലെ അമൃതസ്നാനത്തോടെ ചടങ്ങുകൾ തുടങ്ങും. കുംഭമേളയിലെ ഏറ്റവും വിശുദ്ധമായ ചടങ്ങാണിത്. സന്യാസിമാരും ഭക്തരും ഒന്നിച്ച് സ്നാനത്തിൽ പങ്കെടുക്കും.തുടർന്ന് യജ്‌ഞശാലയിൽ യതി പൂജ നടക്കും. തുടർന്ന് ഭണ്ഡാര എന്ന ആചാരവും നടക്കും. സന്യാസിമാർക്ക് അന്നദാനം നൽകുന്ന ചടങ്ങാണിത്. ഇന്നലെ കുംഭമേളയുടെ ഭാഗമായി തൃപ്രങ്ങോട്ടപ്പൻ, തളി ശിവൻ, ബ്രഹ്‌മാവ്, മഹാലക്ഷ്മി, നവാമുകുന്ദൻ, തിരുമാന്ധാംകുന്നിലമ്മ എന്നിവർക്കുള്ള പൂജ നടന്നു. ശബരിമല മുൻ മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി കാർമികത്വം വഹിച്ചു. വൈകിട്ട് സർപ്പബലിക്കു കുളപ്പുറത്ത് നീലകണ്ഠൻ നമ്പൂതിരി നേതൃത്വം നൽകി.

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...