കിഫ്‌ബി അടച്ചുപൂട്ടും; വെളിപ്പെടുത്തലുമായി ഭരണപരിഷ്കാര കമ്മിഷന്റെ റിപ്പോർട്ട്

എൽഡിഎഫ് സർക്കാർ അഭിമാനായി ഉയർത്തി കാണിച്ചിരുന്ന കിഫ്ബി പൂട്ടുമെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട്.

ഭരണപരിഷ്‌കാര കമ്മിഷന്റെ റിപ്പോര്‍ട്ടിലാണ് കിഫ്ബി പൂട്ടുന്ന കാര്യം വ്യക്തമാക്കുന്നത്.

കിഫ്ബി പ്രത്യേക ലക്ഷ്യം മുന്‍നിര്‍ത്തി സൃഷ്ടിച്ച കമ്പനിയെന്ന് പരാമർശിച്ചാണ് പൂട്ടുന്ന കാര്യം വ്യക്തമാക്കുന്നത്. 

ലക്ഷ്യപൂര്‍ത്തീകരണത്തോടെ കിഫ്‌ബി എന്ന സംവിധാനം നിര്‍ത്തലാക്കപ്പെടും

ഭരണ പരിഷ്‌കാര കമ്മിഷന്റെ പ്രവര്‍ത്തി പഠന പരിധിയില്‍ നിന്നും കിഫ്ബിയെ ഒഴിവാക്കി.

ക്ഷേമ പെന്‍ഷന്‍ നല്‍കാനുള്ള കമ്പനിയും പൂട്ടുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 

കിഫ്‌ബി സംസ്ഥനത്തിന്റെ ബാധ്യതയെന്ന് കേന്ദ്രം ആവർത്തിക്കുന്നതിനിടെയാണ് പൂട്ടുന്ന കാര്യത്തെ കുറിച്ച് വെളിപ്പെടുത്തൽ പുറത്തുവരുന്നത്.

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യംവെച്ചാണ് കിഫ്ബി തുടങ്ങിയത്.

കഴിഞ്ഞ ബജറ്റില്‍ നിന്നും കിഫ്ബിയെ ഒഴിവാക്കിയിരുന്നു.

Leave a Reply

spot_img

Related articles

കാട്ടാനയാക്രമണം: ആനയുടെ കൊമ്പ് നെഞ്ചിൽ കുത്തിക്കയറി, വാരിയെല്ല് തകർന്നു; അലന്റെ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്

പാലക്കാട് മുണ്ടൂരിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഇന്നലെയാണ് മുണ്ടൂർ സ്വദേശി അലൻ കൊല്ലപ്പെട്ടത്. അലന്റെ നെഞ്ചിന് ​ഗുരുതര പരിക്കേറ്റിരുന്നുവെന്ന് പോസ്റ്റ്മോർട്ടം...

കെ എസ് ആർ ടി സി ബസ്സിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കുന്നംകുളം ചൂണ്ടലിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. കുന്നംകുളം തൃശ്ശൂർ സംസ്ഥാന പാത ചൂണ്ടലിൽ കെ എസ്‌...

നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി, സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിചാരണ അവസാനഘട്ടത്തിൽ എന്ന വിലയിരുത്തിയാണ് ഹൈക്കോടതി നടപടി.നാലുവർഷം മുമ്പാണ്...

ഫാം ഫെഡ് വൈസ് ചെയർമാൻ അനിൽ തോമസ് അന്തരിച്ചു

ഫാം ഫെഡ് വൈസ് ചെയർമാൻ അനിൽ തോമസ് അന്തരിച്ചു.പീരുമേട്ടിലെ സ്വകാര്യ ഹോട്ടലിലായിരുന്നു അന്ത്യം. സുഹൃത്തുകൾക്ക് ഒപ്പം ഞായറാഴ്ച വൈകുന്നേരമാണ് പീരുമേട്ടിലെത്തിയത്. പുലർച്ചെയോടെ മുറിയിൽ കുഴഞ്ഞുവീണ...