സി.പി.എം. സംസ്ഥാന സമ്മേളനത്തിന് കൊല്ലം ആശ്രാമം മൈതാനത്തിൽ കൊടിയുയർന്നു. മന്ത്രി കെ.എൻ. ബാലഗോപാലാണ് പതാക ഉയർത്തിയത്. പതാക, ദീപശിഖ, കൊടിമര ജാഥകൾ ബുധനാഴ്ച വൈകീട്ട് പൊതുസമ്മേളന നഗരിയിൽ എത്തിച്ചേർന്നു.കയ്യൂരിൽനിന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജിന്റെ നേതൃത്വത്തിൽ എത്തിച്ച പതാക പി.കെ. ശ്രീമതി ഏറ്റുവാങ്ങി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ. പി.കെ.ബിജുവിന്റെ നേതൃത്വത്തിൽ വയലാറിൽനിന്ന് പ്രയാണമായി എത്തിയ ദീപശിഖ എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ ഏറ്റുവാങ്ങി. ശൂരനാട്ടുനിന്ന് ആരംഭിച്ച കൊടിമരജാഥയ്ക്ക കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാതയാണ് നേതൃത്വം നൽകിയത്. ജില്ലയിലെ 23 രക്തസാക്ഷിമണ്ഡപങ്ങളിൽനിന്നുള്ള ദീപശിഖാപ്രയാണങ്ങളും സമ്മേളനനഗരിയിൽ സംഗമിച്ചു.വ്യാഴാഴ്ച രാവിലെ പ്രതിനിധിസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (സി.കേശവൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാൾ) സമ്മേളനത്തിന് കൊടി ഉയരും. തുടർന്ന് രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം സി.പി.എം. കോഡിനേറ്റർ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യും.1971-ലാണ് ആദ്യമായി കൊല്ലത്ത് സി.പി.എം. സംസ്ഥാന സമ്മേളനം നടന്നത്. 1995-ലും കൊല്ലത്തായിരുന്നു സംസ്ഥാന സമ്മേളനം