യൂത്ത് കോൺഗ്രസ് വേണ്ടാത്ത പണിക്ക് നിൽക്കരുത്; രാഹുൽ മാങ്കൂട്ടത്തിലിന് മൂട്ടയുടെ സ്ഥാനം’; കെ കെ രാഗേഷ്

ധീരജിനെ കുത്തിയ കത്തി അറബിക്കടലിൽ തള്ളിയിട്ടില്ല എന്ന മുദ്രാവാക്യത്തിനെതിരെ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ആ കത്തിയുമായി വന്നാൽ വരുന്നവന് ഞങ്ങൾ ഒരു പുഷ്പചക്രം ഒരുക്കിവെക്കുമെന്ന് കെ കെ രാഗേഷ് പറഞ്ഞു. മലപ്പട്ടത്ത് സിപിഐഎം പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു കെ കെ രാഗേഷ്.മലപ്പട്ടത്ത് സിപിഐഎം ഓഫീസ് അക്രമിച്ചവരെ വെറുതെ വിട്ടത് ഔദാര്യമാണെന്ന് ഓർത്തോളൂ. യൂത്ത് കോൺഗ്രസ് വേണ്ടാത്ത പണിക്ക് നിൽക്കരുതെന്ന് കെ കെ രാഗേഷ് പറഞ്ഞു. ഒന്ന് രണ്ട് തവണ വന്നാൽ ഞങ്ങൾ ക്ഷമിക്കും. മൂന്നാമതും വന്നാൽ എന്ത് സംഭവിക്കുമെന്ന് ഞങ്ങൾക്ക് തന്നെ പറയാനാവില്ലെന്ന് കെ കെ രാഗേഷ് പറഞ്ഞു.രാഹുൽ മാങ്കൂട്ടത്തിലിന് മൂട്ടയുടെ സ്ഥാനം മാത്രമെ നൽകൂവെന്ന് കെകെ രാഗേഷ് പരിഹസിച്ചു. മൂട്ട കടിച്ചാൽ ഒന്ന് ചൊറിയുമെന്നും മൂട്ടയെ കൊല്ലാൻ ആരും കൊടുവാൾ എടുക്കാറില്ലെന്നും അദേഹം പറഞ്ഞു. ‘ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ താഴ്ത്തീട്ടി’ല്ലെന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെ മുദ്രാവാക്യം. മലപ്പട്ടത്ത് കഴിഞ്ഞ ദിവസം നടത്തിയ ‘ജനാധിപത്യ അതിജീവന യാത്ര’യിലാണ് പ്രകോപന മുദ്രാവാക്യമുണ്ടായത്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...