കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനും നേതാവുമായിരുന്ന വാഴപ്പള്ളി മങ്ങാട്ട് ചൈത്രത്തിൽ കെ.കെ.ഗോപാല കൃഷ്ണൻ നായർ (കെ.കെ.ജി.നായർ – 102) അന്തരിച്ചു. സംസ്കാരം ഇന്നു 12നു വീട്ടുവളപ്പിൽ.
സിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗം, ചങ്ങനാശേരി താലൂക്ക് കമ്മിറ്റി സെക്രട്ടറി, വാഴൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കങ്ങഴ ദേവസ്വം ബോർഡ് സ്‌കൂൾ ചരിത്രാധ്യാപകനാ യിരുന്നു.
സിപിഐ ചങ്ങനാശേരി ടൗൺ ബ്രാഞ്ച് അംഗമായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്തു സൈനിക സേവനവും ചെയ്തു.
ഭാര്യ: പരേതയായ എം.എൽ.ശാരദാമ്മ (റിട്ട. അധ്യാപിക) കങ്ങഴ ഇടയിരിക്കപ്പുഴ അടുക്കുവേലിൽ കുടുംബാംഗം. മക്കൾ: ലതിക ജി.നായർ (റിട്ട. ബിഎ സ്എൻഎൽ), ഹൻസ ജി.നായർ (റിട്ട. പി ആൻഡ് ടി).
ചങ്ങനാശേരിയുടെ ആദ്യ എംഎൽഎ എ.എം.കല്യാണകൃഷ്ണൻ നായർ ജ്യേഷ്ഠസഹോ ദരനാണ്. കെ.കെ.ജി.നായരുടെ നിര്യാണത്തിൽ സിപിഐ സം സ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചിച്ചു. മന്ത്രി പി.പ്ര സാദ്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ. ശശിധരൻ, ജില്ലാ സെക്രട്ടറി വി. ബി.ബിനു എന്നിവർ അന്ത്യോപചാരമർപ്പിച്ചു.