കോട്ടയം ഭദ്രാസന ജൂബിലി കൺവെൻഷൻ ഫെബ്രുവരി 16 മുതൽ 20 വരെ

മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ കോട്ടയം ഭദ്രാസനം ശതാബ്‌ദി സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് ആരംഭിക്കുന്ന കോട്ടയം ഭദ്രാസന ജൂബിലി കൺവെൻഷൻ ഫെബ്രുവരി 16 തിങ്കൾ മുതൽ 20 വെള്ളി വരെ പാമ്പാടി സെൻ്റ് ജോൺസ് കത്തീഡ്രലിൽ നടക്കും.16 ന് 5.30 ന് സന്ധ്യാ നമസ്ക്കാരത്തിന് ശേഷം ബൈബിൾ റാലി, തുടർന്ന് 6.30 ന് കൺവെൻഷൻ ഉദ്ഘാടനം കാതോലിക്ക ബാവാ നിർവ്വഹിക്കും ഫാ ജോൺ ചാക്കോ തിരുമൂലപുരം വചന ശുശ്രൂഷ നടത്തും

17 ന് അഞ്ജന റിബേക്ക റോയി ചെങ്ങന്നൂർ, 18 ന് ഫാ. ജോജി കെ. ജോയ്, അടൂർ ഇവർ വചന ശുശ്രൂഷകൾ നടത്തും. 19 ന് ‘ഓർത്തഡോക്‌സ് സഭയുടെ അടിസ്ഥാന വിശ്വാസപ്രമാണങ്ങൾ’ എന്ന വിഷയത്തിൽ കോൺക്ലേവ് നടത്തും. ഡോ. യുഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത മോഡറേറ്റർ ആകും. ഫാ. മത്തായി ഇടയനാൽ കോർഎപ്പിസ്ക്കോപ്പ, ഫാ. പി എ ഫിലിപ്പ് ഇവർ വിഷയാവതരണം നടത്തും.

20 ന് രാവിലെ 10.00 ന് ഉപവാസ ധ്യാനം പാമ്പാടി കുറിയാക്കോസ് ദയറായിൽ വച്ച് നടക്കും. ഫാ. കുര്യാക്കോസ് വർഗീസ് മല്ലപ്പള്ളി ആശ്രമം സുപ്പീരിയർ ധ്യാനം നയിക്കും. വൈകിട്ട് 5.30 ന് കൺവെൻഷൻ നഗറിൽ ‘ കുട്ടികൺവെൻഷൻ’ നടത്തപ്പെടും. കോട്ടയം ഭദ്രാസനത്തിലെ മുഴുവൻ സൺഡേ സ്‌കൂൾ വിദ്യാർത്ഥികളും പങ്കെടുക്കുന്ന കുട്ടികൺവെൻഷൻ ഗായിക നിത്യ മാമ്മൻ ഉദ്ഘാടനം ചെയ്യും. ‘വരയും കുറിയി’ലൂടെ പ്രസിദ്ധനായ ഫാ. ജോൺ സ്ലീബ മുഖത്തല കുട്ടികളോട് സുവിശേഷം പറയും.

‘വരൂ, നമുക്ക് വചനത്തിൻ്റെ ശുശ്രൂഷകരാകാം’, എന്നുള്ളതാണ് ഈ വർഷത്തെ ആപ്തവാക്യം.

എല്ലാ ദിവസവും കൺവെൻഷനിൽ ഭദ്രാസന വൈദിക ക്വയർ, മാർ അപ്രേം ക്വയർ ഇവരുടെ ഗാനശുശ്രൂഷകളും, നിശബ്‌ദ വേദവായന ‘അത്തിമരച്ചുവട്ടിൽ’; എല്ലാവരും ഒരുമിച്ച് പാടുന്ന ‘പാടാം നമുക്ക് പാടാം’, ‘അന്നാമ്മയും അച്ചനും’ എന്ന ചിരിയും ചിന്തയും പരിപാടികളും ഉണ്ടായിരിക്കും

75 ഇടവകകളിൽ നിന്നുള്ള 5000 വിശ്വാസികൾ ദിവസവും പങ്കെടുക്കും.

വൈസ് പ്രസിഡൻ്റ് ഫാ. കെ. എം. സഖറിയ, ജനറൽ കൺവീനർ ഫാ. കുരുവിള പെരുമാൾ ചാക്കോ, അസ്സോസിയേറ്റ് കൺവീനർ ഫാ. പോൾ ഏബ്രഹാം, ജൂബിലി കൺവീനർ സാം വർഗീസ്, സെക്രട്ടറി മനു തോമസ് എന്നിവർ പരിപാടികൾ വിശദീകരിച്ചു.

Leave a Reply

spot_img

Related articles

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...

ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്: ആദ്യപടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക്...

മുല്ലപ്പെരിയാർ; അന്തർസംസ്ഥാന ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം: മോൻസ് ജോസഫ്

മുല്ലപ്പെരിയാർ അണക്കെട്ട് വി ഷയം സംബന്ധിച്ച് കേരളവും തമിഴ്‌നാടുമായി അന്തർ സംസ്ഥാന ചർച്ചയ്ക്ക് കേന്ദ്രസർ ക്കാർ മുൻകൈ എടുക്കണമെന്ന് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാറിൽ...

കിള്ളിമംഗലം സ്വദേശിയുടെ മൃതദേഹം വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശൂർ കിള്ളിമംഗലത്ത് റോഡ് പണിയുടെ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന 52 കാരനായ ബാബുവിനെ വടക്കാഞ്ചേരിയിലെ വനമേഖലയിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ...