കോട്ടയം സംക്രാന്തി നീലിമംഗലം മുസ്ലീം ജമാ അത്തിൽ മോഷണം

കോട്ടയം സംക്രാന്തി നീലിമംഗലം മുസ്ലീം ജമാ അത്തിൽ മോഷണം.നേർച്ചപ്പെട്ടി തകർത്ത് പണം അപഹരിച്ചു.എത്രരൂപ നഷ്ടമായിട്ടുണ്ടെന്ന് തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ല.

രണ്ടു മാസത്തെ പണം നേർച്ചപ്പെട്ടിയിൽ നിന്നും എടുത്തിട്ടില്ലെന്നാണ് പള്ളി ഭാരവാഹികൾ അറിയിച്ചത്. ഈ പണം നഷ്ടമായിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.

വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് മോഷ്ടാവ് പള്ളിക്കുള്ളിൽ പ്രവേശിച്ചതെന്നാണ് കരുതുന്നത്.

പള്ളിയുടെ മതിൽകെട്ടിനുള്ളിലെ നേർച്ചപ്പെട്ടിയുടെ പൂട്ട് തകർത്താണ് മോഷണം നടന്നിരിക്കുന്നത്.

രാവിലെ പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയവരാണ് മോഷണം നടന്ന വിവരം ആദ്യം കണ്ടത്. തുടർന്ന് ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു .

ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിന് പീഡനം; പ്രതി അറസ്റ്റില്‍

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ വെന്റിലേറ്ററിലായ രോഗിയെ പീഡിപ്പിച്ച ബീഹാര്‍ സ്വദേശി ദീപക്കാണ് അറസ്റ്റിലായത്.ഗുരുഗ്രാമിലെ മേദാന്ത...

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായി; ഡല്‍ഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയിൽ. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി...

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി. ആർ ഡി ഒ ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തൃശ്ശൂർ സിറ്റി പോലീസ്, ബോംബ് സ്ക്വാഡ്...

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി

തൃശൂർ തൃത്തല്ലൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട അടൂർ സ്വദേശി അനില്‍കുമാർ ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു...