2025 നെ വരവേൽക്കാൻ കോട്ടയം; വടവാതൂരിൽ 50 അടി ഉയരത്തിൽ കൂറ്റൻ പാപ്പാഞ്ഞി ഉയർന്നു

കോട്ടയം ജില്ലയിലെ ഏറ്റവും വലിയ പുതുവത്സരാഘോഷം ഒരുക്കി വടവാതൂർ ബണ്ട് റോഡിൽ ഇത്തവണയും കൂറ്റൻ പാപ്പാഞ്ഞി തയ്യാറായി.ഡിസംബർ 31 ന് രാത്രി 12 മണിയോടെ പാപ്പാഞ്ഞിയെ കത്തിച്ചു കൊണ്ടാണ് 2025 ന് വരവേൽക്കുന്നത്. മീനന്തറയാറിന്റെ സമീപമുള്ള പാടശേഖരത്തിലാണ് 50 അടി ഉയരത്തിലുള്ള ഭീമൻ പാപ്പാഞ്ഞിയെ നിർമ്മിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ ഗ്രാമീണ ടൂറിസം മേഖല എന്ന നിലയിൽ ഒട്ടേറെ പേരെത്തുന്ന വടവാതൂർ ബണ്ട് റോഡിൻ്റെ സൗന്ദര്യ കാഴ്ചകളും പുതുവത്സരാഘോഷത്തിന് മാറ്റേകും.

മുൻ വർഷങ്ങളിൽ വിജയപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു ഇവിടെ പുതുവത്സരാഘോഷം സംഘടിപ്പിച്ചിരുന്നത്.എന്നാൽ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായി രൂപീകരിച്ച കോട്ടയം കാർണിവൽ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഇത്തവണ പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നത്. നേരത്തേ രണ്ടു ദിവസങ്ങളിലായി
സാംസ്കാരികോത്സവവും, കാർണിവൽ സൊസൈറ്റിയുടെ ഉദ്ഘാടനവും, തുടർന്ന് പുതുവത്സരാഘോഷം എന്ന നിലയിലാണ് പരിപാടികൾ നിശ്ചയിച്ചിരുന്നത്.

എന്നാൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംങിന്റെ നിര്യാണവുമായി ബന്ധപ്പെട്ട ദുഖാചരണം നിലനിൽക്കുന്നതിനാൽ ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കുകയായിരുന്നുവെന്ന് വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമൻകുട്ടി അറിയിച്ചു. 200 പേരുടെ സംഘാടക സമിതി രൂപീകരിച്ചാണ് കോട്ടയം കാർണിവൽ സംഘടിപ്പിച്ചിരിക്കുന്നത്. 31- ന് വൈകിട്ട് ഗാനമേള, കരിമരുന്ന് പ്രയോഗം, തുടർന്ന് പാപ്പാഞ്ഞി കത്തിച്ച് 2025 നെ വരവേൽക്കും.പാപ്പാഞ്ഞിയുടെ നിർമ്മാണം പൂർത്തിയായതോടെ നിരവധി പേരാണ് ഇതിനോടകം തന്നെ ഇവിടെ എത്തുന്നത്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....