അതിതീവ്ര ദുരന്ത പ്രഖ്യാപനം കൊണ്ട് മാത്രം കാര്യമില്ല; ആവശ്യങ്ങള്‍ എണ്ണിപ്പറഞ്ഞ് ടി സിദ്ദിഖ്

വയനാടിനായി അതിതീവ്ര ദുരന്ത പ്രഖ്യാപനം കൊണ്ട് മാത്രം കാര്യമില്ലെന്ന് ടി സിദ്ദിഖ് എംഎല്‍എ. അടിയന്തര ധനസഹായം അടക്കമുള്ള കാര്യങ്ങളില്‍ പ്രഖ്യാപനം വേണമെന്ന് ടി സിദ്ദിഖ് പറഞ്ഞു. പുനരധിവാസവും പൂര്‍ണമാക്കാനുള്ള സഹായം വേണം. ദുരന്തബാധിതരുടെ ലോണുകള്‍ എഴുതിത്തള്ളണം. അഞ്ചുമാസം എടുത്തു ഈ പ്രഖ്യാപനത്തിന്. നീതീകരിക്കാന്‍ കഴിയാത്ത വിധത്തിലുള്ള വൈകിക്കലാണ് നടന്നത്. തുടര്‍ന്ന് ചെയ്യേണ്ട കാര്യങ്ങളെങ്കിലും വേഗത്തിലാക്കണമെന്നും എംഎല്‍എ ട്വന്റിഫോറിനോട് പറഞ്ഞു.കേരളം മുന്നോട്ടുവച്ച പല ആവശ്യങ്ങളില്‍ ആദ്യത്തേത് അംഗീകരിക്കാന്‍ തന്നെ അഞ്ച് മാസത്തെ കാലതാമസമുണ്ടായെന്ന് ടി സിദ്ദിഖ് കുറ്റപ്പെടുത്തി. മറ്റ് കാര്യങ്ങളും കൂടി ദ്രുതഗതിയില്‍ കേന്ദ്രം ചെയ്ത് തീര്‍ത്താല്‍ മാത്രമേ കേരളത്തിന് ആശ്വാസമാകൂ. അടിയന്തര നടപടിയെന്ന നിലയ്ക്ക് ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....