കോട്ടയം വിമലഗിരി കത്തീഡ്രൽ അമലോത്ഭവ തിരുനാളിനോട് അനുബന്ധിച്ച് പട്ടണ പ്രദക്ഷിണവും നടതുറക്കലും ഇന്ന്.വൈകിട്ട് 5.30ന് സമൂഹബലി. വി ജയപുരം സഹായ മെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. നൊവേന 7.30ന് പട്ടണ പ്രദക്ഷി ണം എ.ആർ.ക്യാംപ്, അഭയഭവൻ, റബർ ബോർഡ് ജംക്‌ഷൻ, മുള്ളൻകുഴി, എലിപ്പുലിക്കാട്ടു കടവ് വഴി തിരികെ പള്ളിയിലേക്ക്. ബിഷപ് സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ പ്രദക്ഷിണത്തിനു നേതൃത്വം നൽകും. തുടർന്ന് ആശീർവാദം.9ന് അൾത്താരയ്ക്കു മുകളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വിമലഗിരി മാതാവിന്റെ തിരുസ്വരൂപം വണങ്ങുന്നതിനുള്ള നട തുറക്കും.നാളെ രാത്രി 12 വരെ തിരു സ്വരൂപം ഭക്തർക്ക് വണങ്ങാൻ അവസരമുണ്ടാകും.
സമാപനദിനമായ നാളെ രാവിലെ 7.30നു കുർബാന. 9ന് ഗ്രിഗോറിയൻ ഗാനാലാപന ക്രമത്തിൽ കുർബാന. കുമളി ആനവിലാസം ഉത്ഥാനാശ്രമം സുപ്പീരിയർ ഫാ. ലോറൻസ് ബുദ്ധ കാർമികത്വം വഹിക്കും. രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന പദയാത്രകൾ ഉച്ചയ്ക്ക് 12നു നല്ലയിടയൻ ദേവാലയത്തിൽ സംഗമിക്കും. തുടർന്ന് നേർച്ച സദ്യയ്ക്കു ശേഷം ഉച്ചയ്ക്ക് 1.30ന് മരിയൻ റാലിയായി തീർഥാടകർ ഫാ. വിൽസൺ കാപ്പാട്ടി ലിന്റെ നേതൃത്വത്തിൽ വിമലഗിരി കത്തീഡ്രലിലേക്ക് പുറപ്പെടും.
2.30ന് രൂപതയിലെ വൈദികർ സഹകാർമികരാകുന്ന തിരുനാൾ പൊന്തിഫിക്കൽ സമൂഹബലിക്ക് വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ മുഖ്യകാർമികത്വം വഹിക്കും. എട്ടാമിടം ആഘോഷം ഡിസംബർ 15 വരെ നടക്കും. 15നു വൈകിട്ട് 7നു കൊടിയിറക്കും.